ലഡാക്കിലെ റോഡുനിര്‍മാണം: ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ചൈന
ബെയ്ജിങ്: ദോക്ലാം വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ലഡാക്ക് സെക്ടറിലെ ഇന്ത്യയുടെ റോഡ് നിര്‍മാണത്തെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. ഇന്ത്യ സ്വന്തം മുഖത്തടിക്കുകയാണ് ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍ യിങ് പറഞ്ഞു.
മാര്‍സിമിക് ലായ്ക്കും ഹോട് സ്പ്രിങിനിടയിലുമാണ് ഇന്ത്യ റോഡ് പണിയുന്നത്. പാന്ഗോങ് തടാകത്തിന് അടുത്ത് തന്നെയാണ് റോഡ് നിര്‍മാണം. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. നേരത്തെ ഇവിടെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇന്ത്യയുടെ പ്രവര്‍ത്തികള്‍ മേഖലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സഹായിക്കുന്നതല്ല. ഇത് പ്രശ്നം രൂക്ഷമാകുമെന്നും ഹുവാ ചുന്‍ വ്യക്തമാക്കി.
ഇന്ത്യ വിരുദ്ധനിലപാടുകളാണ് അതിര്‍ത്തിയില്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ പറയുന്നു മേഖലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന്. എന്നാല്‍ അതിര്‍ത്തിയില്‍ നടപ്പില്‍ വരുത്തുന്നത് നേര്‍വിപരീതമാണെന്ന് ഹുവാന്‍ ചാന് കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ പശ്ചിമമേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ഇന്ത്യ പിന്നോക്കംപോവുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ആരോപിച്ചു.
അതേസമയം ഇന്ത്യയെ വിമര്‍ശിച്ചെങ്കിലും പാകിസ്താനെ കാര്യമായി പുകഴ്ത്തിയിട്ടുണ്ട് ചൈന. സാമ്പത്തിക ഇടനാഴിയിലെ സുപ്രധാന പങ്കാളിയായാണ് പാകിസ്താനെ ചൈന വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."