ലോക ബാഡ്മിന്റണ്‍: സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍
ഗ്ലാസ്ഗോ: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് ഒളിംപിക് വെള്ളി മെഡല്‍ ജേത്രി പി.വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ ലോക ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
രണ്ട് തവണ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള സിന്ധു കടുത്ത പോരാട്ടത്തില്‍ ഹോങ്കോങ് താരം ചുവാങ് നന് യിയെ പരാജയപ്പെടുത്തിയാണ് അവസാന എട്ടിലേക്ക് കടന്നത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് സിന്ധു വിജയം സ്വന്തമാക്കിയത്. സ്കോര്‍: 19-21, 23-21, 21-17. ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ ശേഷം രണ്ടാം സെറ്റില്‍ 13-16 എന്ന നിലയില്‍ പിന്നില്‍ നിന്ന് പൊരുതിയാണ് സിന്ധുവിന്റെ മുന്നേറ്റം.
നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ചാണ് ശ്രീകാന്ത് വിജയിച്ചത്. ഡെന്മാര്ക് താരം ആന്‍ഡേഴ്സ് ആന്ഡന്സനെയാണ് ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ കീഴടക്കിയത്. സ്കോര്‍: 21-14, 21-18.
നേരത്തെ ഇന്ത്യയുടെ അജയ് ജയറാമും പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരുന്നു. ഹോളണ്ട് താരം മാര്‍ക് കല്ജോയെ പരാജയപ്പെടുത്തിയാണ് അജയ് മുന്നേറിയത്. സ്കോര്‍: 21-13, 21-18. ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്.
അതേസമയം ഇന്ത്യയുടെ ടോപ് മിക്സഡ് ഡബിള്‍സ് സഖ്യമായ പ്രണാവ് ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി സഖ്യം പൊരുതി കീഴടങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കുള്ള വഴി കണ്ടു.
ലോക ആറാം നമ്പര്‍ സഖ്യമായ ഇന്തോനേഷ്യയുടെ ഡെബ്ബി സുസന്റോ- പ്രവീണ്‍ ജോര്‍ദാന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയമേറ്റു വാങ്ങിയത്. സ്കോര്‍: 22-20, 18-21, 18-21. ആദ്യ സെറ്റില്‍ വിജയിച്ച ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യം വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."