ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അര്‍ഹന്‍: ഇര്‍ഫാന്‍ പത്താന്‍
കോഴിക്കോട്: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും അതിന് അര്‍ഹനാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. അഡ്രസ് മെന്‍സ് അപ്പാരലിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി തുറക്കുന്ന ഔട്ട്‌ലറ്റിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയ അദ്ദേഹം കടവ് റിസോര്‍ട്ടില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ശ്രീശാന്തിന് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് അവസരമുണ്ട്. കഴിഞ്ഞകാലത്ത് എന്ത് ചെയ്തുവെന്നുള്ളതല്ല നിലവിലെ പ്രകടന മികവും ശാരീരിക ക്ഷമതയുമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെ നിര്‍ണയിക്കുക. ശ്രീശാന്തായാലും താനായാലും മത്സരങ്ങള്‍ക്ക് പൂര്‍ണമായും സജ്ജനാണെന്ന് ആദ്യം സ്വയവും പിന്നീട് സെലക്ടര്‍മാര്‍ക്കും ബോധ്യപ്പെടണം.
പൂര്‍ണമായും ക്രിക്കറ്റില്‍ സ്വയമര്‍പ്പിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ചാല്‍ തിരിച്ചുവരവ് സാധ്യമാണ്. എല്ലാവരെയും പോലെ ശ്രീശാന്തിനും അത് സാധിക്കുമെന്നാണ് വിശ്വാസം. ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് തീര്‍ത്തും സുതാര്യമാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."