HOME
DETAILS

മലയോര മേഖലയില്‍ മോഷ്ടാക്കള്‍ വിലസുന്നു; നിഷ്‌ക്രിയരായി പൊലിസ്

  
backup
August 25 2017 | 01:08 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d


കൊടുവള്ളി: നഗരസഭാ പരിധിയില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മോഷ്ടാക്കളുടെ ശല്യം വ്യാപകമായിട്ടും പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. കൊടുവള്ളി എം.പി.സി ജ്വല്ലറി ഉടമ നാസറിന്റെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച 10 പവന്‍ ആഭരണവും പട്ടാണിച്ചാലില്‍ കെ.വി ഖാദറിന്റെ വീട്ടില്‍നിന്ന് 15 പവനും രണ്ടണ്ടായിരം രൂപയും മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
അതേദിവസം തന്നെ കരിങ്കമണ്ണ് കുഴിയില്‍ കെ.കെ സുബൈറിന്റയും നേര്‍ക്കോട്ടുപോയില്‍ മൊയ്തീന്‍ എന്നിവരുടെ വീടുകളിലും മോഷണ ശ്രമം നടന്നിരുന്നു. കൊടുവള്ളി പെരിയാംതോട് പുറായില്‍ ഖാദര്‍ കുട്ടിയുടെ വീട്ടില്‍നിന്ന് അന്‍പതിനായിരം രൂപ മോഷ്ടിച്ച കള്ളന്‍ തൊട്ടടുത്ത ചെറ്റയില്‍ ഖുത്തുബിന്റെ വീട്ടിലും കയറിയെങ്കിലും ഒന്നും മോഷ്ടിച്ചിട്ടില്ല. കൊടുവള്ളി ടൗണിലും ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും അസമയങ്ങളില്‍ ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ കണ്ടണ്ടതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഈ ദിശയില്‍ അന്വേഷണം നടത്താന്‍ പൊലിസ് തയാറാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മോഷണവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാന്‍ കഴിയാത്തത് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടണ്ട്. കൊടുവള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും ലഹരി വില്‍പനയും ഉപയോഗവും വ്യാപകമാണ്.
മാര്‍ക്കറ്റ് റോഡ്, ഹൈസ്‌കൂള്‍ റോഡ്, ആര്‍.ഇ.സി റോഡ്, പെരിയാംതോട്, പൂനൂര്‍ പുഴയോരത്തെ സ്റ്റേജ്, സിറാജ് ബൈപാസ് റോഡ്, പാലക്കുറ്റി എന്നിവിടങ്ങളിലാണ് ലഹരി മാഫിയയുടെ ശല്യം രൂക്ഷം. സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായിട്ടും രാത്രി കാലങ്ങളില്‍ പട്രോളിങ് ശക്തമാക്കാനോ ലഹരി മാഫിയക്കെതിരേ നടപടിയെടുക്കാനോ പൊലിസ് തയാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും നടന്ന മോഷണങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നും രാത്രി പട്രോളിങ് ശക്തമാക്കണമെന്നും നഗരസഭാ ഡെപ്യൂട്ടി ചെയര്‍പഴ്‌സണ്‍ എ.പി മജീദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ലഹരി വ്യാപനവും മോഷണവും തടയുന്നതിന്‍ പൊലിസ് പൂര്‍ണ പരാജയമാണെന്ന് മുസ്‌ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. നിരീക്ഷണം ശക്തമാക്കി ജനങ്ങളുടെ ഭീതി അകറ്റണമെന്നും മോഷണക്കേസുകളില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നും ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് വി.കെ അബ്ദുഹാജി, ജനറല്‍ സെക്രട്ടറി കെ.കെ.എ കാദര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  12 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago