റയില്‍വെയുടെ വഴിയടക്കല്‍ നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞു
പട്ടാമ്പി: റയില്‍വെ സ്റ്റേഷനില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്കും മിനിസിവില്‍ സ്‌റ്റേഷനിലേക്കും പ്രവേശിക്കുന്നതിന് എളുപ്പമായ വഴിയടക്കാനുള്ള റയില്‍വെ അധികൃതരുടെ നീക്കം നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞു. രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപത്തുള്ള വഴിയാണ് അടക്കാനുള്ള ശ്രമം നടത്തിയത്. വിവരമറിഞ്ഞെത്തിയ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടിയും ജനപ്രതിനിധികളും നാട്ടുകാരും റെയില്‍വെ അധികൃതരോട് ഇടപെട്ട് വഴിയടക്കല്‍ താല്‍കാലികമായി നിറുത്തിവച്ചു.
അനധികൃതമായി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് വഴിയടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അതെസമയം ടൗണില്‍ നിന്ന് താലൂക്ക് ആശുപത്രി പരിസരത്തേക്ക് നടപ്പാലം നിര്‍മിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ നടപ്പാല നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഫണ്ടിന്റെ അനിശ്ചിതത്വം നിര്‍മാണത്തിന് തടസമായി നില്‍ക്കുന്നതിനാല്‍ നടപ്പാലം പദ്ധതി അലസമായി നീണ്ടുപോകുന്നു. എന്നാല്‍ റയില്‍വെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ റയില്‍വെയുടെ നിലവിലുള്ള വഴിയില്‍ പ്രവേശിക്കുന്നത് തടയിടാനുമാണ് വഴിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ട് വന്നതെന്ന് ജനപ്രതിനിധികളോട് റയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."