ഭാരതപ്പുഴയില്‍ നബാര്‍ഡിന്റെ സഹായത്തോടെ പുതിയ റെഗുലേറ്റര്‍ നിര്‍മിക്കുമെന്ന്
പട്ടാമ്പി: പട്ടാമ്പി പാലത്തിന് സമീപം പഴയകടവ് ഭാഗത്ത് ഭാരതപുഴയില്‍ നബാര്‍ഡിന്റെ സഹായത്തോടെ പുതിയ റെഗുലേറ്ററും കാല്‍നടപ്പാതയും നിര്‍മിക്കാനുള്ള അവസരമൊരുങ്ങുന്നു. 50 കോടി രൂപ ചെലവിലുള്ള പദ്ധതി സംബന്ധിച്ച് ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കത്ത് നഗരസഭക്ക് കൈമാറിയതോടെയാണ് നിര്‍മാണത്തിനുള്ള വഴിതുറന്നത്.
കഴിഞ്ഞ ബജറ്റില്‍ ഉരുക്ക്തടയണ നിര്‍മിക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കിയതനുസരിച്ച് ജലസേചനവകുപ്പിന് നിവേദന നല്‍കിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പദ്ധതി നിര്‍മാണ വിവരം അറിയിച്ചത്.
റഗുലേറ്റര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള രണ്ട് പമ്പ്ഹൗസുകളിലും വെള്ളം യഥേഷ്ടം ലഭ്യമാകുന്നതിനുള്ള വഴികള്‍ എളുപ്പമാകുമെന്നുള്ള പ്രതീക്ഷയും പരിസരങ്ങളിലെ കാര്‍ഷികമേഖലയ്ക്ക് ഗുണം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
അതെ സമയം റഗുലേറ്റര്‍ നിര്‍മാണത്തോടപ്പം നടപ്പാത സൗകര്യം വരുന്നതോട് കൂടി നിലവിലുള്ള വീതികുറഞ്ഞ പട്ടാമ്പി പാലത്തിന് മുകളിലൂടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഇത് ഏറെ ആശ്വാസകരമാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."