ബംഗാള്‍ സ്വദേശി പിടിയില്‍ എട്ടുലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
കോലഴി: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ബംഗാളി യുവാവിനെ കോലഴി എക്സൈസ് സംഘം സാഹസികമായി പിടികൂടി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഏക്റമൊണ്ടലിനെ (41) യാണ് തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ടി.വി റാഫേലിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.രാധാകൃഷ്ണനും പാര്‍ട്ടിയും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 160 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും 750 രൂപ തൊണ്ടിപ്പണവും പിടിച്ചെടുത്തു. തിരൂര്‍, വെളപ്പായ, കോലഴി, മുളങ്കുന്നത്തുകാവ് പ്രദേശങ്ങളില്‍ ബംഗാള്‍ ബീഡി ഇയാള്‍ വ്യാപകമായി നേരിട്ട് വില്‍പ്പന നടത്തുകയായിരുന്നു. പിടിച്ചെടുത്ത നിരോധിത ബീഡിക്ക് ഉദ്ദേശം 8 ലക്ഷം രൂപ മതിപ്പുവിലയുണ്ട്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെയും വിമുക്തിമിഷന്റേയും ഭാഗമായി കോലഴി എക്സൈസ് സംഘം നടത്തിയ ഊര്‍ജ്ജിതമായി
അന്വേഷണത്തിലാണ് കേസ് കണ്ടെടുത്തത്. ബീഡി വാങ്ങുന്നതിനായി മുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തിരൂര്‍ അമ്പല പരിസരത്തെ പോട്ടോര്‍ റോഡില്‍ എത്തിയിരുന്നു. തൃശൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ ശശിധരന് സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണ സംഘത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി ബാബു, പ്രിവന്റീവ് ഓഫീസര്‍ എ.ബി പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.എസ് സജി, പി.പി കൃഷ്ണകുമാര്‍, പി.പരമേശ്വരന്, സി.എല്‍ ജെയ്ന്‍, വി.എം ഹരീഷ്, എ.ആര് നിഖില്‍, ഡ്രൈവര്‍ പി.എസ് സിജന് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."