അടുത്ത ബജറ്റില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ഇല്ല: സ്പീക്കര്‍
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ബജറ്റ് നടപടികള്‍ വോട്ട് ഓണ്‍ അക്കൗണ്ട് കൂടാതെ മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ എന്‍. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന വിവിധ കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ തീരുമാനം സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കര്‍ പറഞ്ഞു.
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ടുത്തമാസം 9,10,11 തിയതികളില്‍ നിയമസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊപ്പം സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരു പൊതുസമവായം കൂടി ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."