ഹരിയാനയിലും പഞ്ചാബിലും കലാപം: പൊലിസ് സ്‌റ്റേഷനും പെട്രോള്‍ പമ്പിനും തീയിട്ടു; അഞ്ചു ജില്ലകളില്‍ കര്‍ഫ്യു
ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്ന കോടതി വിധി വന്നതോടെ കലാപത്തിനു തിരികൊളുത്തി അദ്ദേഹത്തിന്റെ അനുയായികള്‍. അക്രമത്തില്‍ മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പൊലിസ് സ്‌റ്റേഷനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും തീയിട്ട് അനുയായികള്‍ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
[caption id="attachment_411259" align="alignnone" width="650"] കടപ്പാട്: എന്‍ഡിടിവി[/caption]
വിധിക്കു ശേഷം അംബാല ജയിലിലേക്കയച്ച ഗുര്‍മീതിനെ സുരക്ഷാ കാരണങ്ങളാല്‍ സൈനിക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്.
പുഞ്ച്കുലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെതിരിഞ്ഞ അനുയായികള്‍ ഒരു ദൃശ്യമാധ്യമത്തിന്റെ ഒ.ബി വാനിനു തീയിടുകയും രണ്ട് ഒബി വാനുകള്‍ തകര്‍ക്കുകയും ചെയ്തു. ഒരു പത്ര ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. പെട്രോള്‍ പമ്പിനും വൈദ്യുത നിലയത്തിനും അക്രമികള്‍ തീവച്ചു.
[caption id="attachment_411260" align="alignnone" width="650"] കടപ്പാട്: എന്‍ഡിടിവി[/caption]കലാപം പടര്‍ന്നതോടെ അഞ്ചു ജില്ലകളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. മന്‍സയില്‍ ആദായ നികുതി വകുപ്പിനന്റെ രണ്ടു വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. ലൂധിയാനയില്‍ റെയില്‍വേ സ്റ്റേഷനുകളിലേയും പ്രധാന ദേശീയ പാതകളിലേയും കടകളെല്ലാം പൊലിസ് അടപ്പിച്ചു.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ദ്രുതകര്‍മ സേന രംഗത്തിറങ്ങി ക്രമസമാധാന നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഡല്‍ഹിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."