ഗുര്‍മിതിന്റെ ആശ്രമത്തില്‍ കരസേന : പ്രാര്‍ഥനാകേന്ദ്രങ്ങളില്‍ പരിശോധന; 2500ല്‍ അധികം ആയുധങ്ങള്‍ കണ്ടെടുത്തു
പഞ്ച്കുല: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗൂര്‍മിത് റാം റഹിം സിങിന്റെ അനുയായികള്‍ നടത്തിയ അക്രമത്തിനു പിന്നാലെ പ്രദേശത്തെ നിയന്ത്രണം കരസേന ഏറ്റെടുത്തു. ഗൂര്‍മിതിന്റെ സിര്‍സയിലുള്ള ദേരാ സച്ചാ സൗദാ ആശ്രമത്തില്‍ എത്തിയ സേന അന്തേവാസികളോട് ഉടന്‍തന്നെ അവിടം വിടാന്‍ നിര്‍ദ്ദേശിച്ചു. പഞ്ചാബിലെ മാന്‍സയില്‍ സേന ഫഌഗ് മാര്‍ച്ച് നടത്തി. പൊലിസും ദ്രുതകര്‍മ സേനയും സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ദേരാ സച്ചാ സൗദയുടെ വിവിധ പ്രാര്‍ഥനാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2500ല്‍ അധികം ദണ്ഡുകളും കൂര്‍ത്ത മുനയുള്ള ആയുധങ്ങളും കുരുക്ഷേത്ര പൊലിസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ച്കുല പൊലിസ് കമ്മിഷണര്‍ അശോക് കുമാര്‍ ഐപിഎസിനെ സസ്‌പെന്റ് ചെയ്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കേന്ദ്രം ഡല്‍ഹിക്കു വിളിപ്പിച്ചു.
അതിനിടെ ഹരിയാന സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നു കോടതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്കു മുന്നില്‍ കീഴടങ്ങി. രാഷ്ട്രീയ ലാഭത്തിനായി പഞ്ച്കുല കത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിച്ചെന്നും കോടതി കുറ്റപ്പെടുത്തി
ബലാത്സംഗക്കേസല്‍ ഗൂര്‍മീതിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുപിന്നാലെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ 31 പേരാണ് മരിച്ചത്. കേസില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെ കനത്ത സുരക്ഷയാണ് പഞ്ചാബ്, ഹരിയാന, ഡല്‍ഹി,രാജസ്ഥാന്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
#WATCH Army, Police and Rapid Action Force enter the premises of #DeraSachaSauda in Haryana's Sirsa #RamRahimSingh pic.twitter.com/YKMHbaMIFa
— ANI (@ANI) August 26, 2017
Read: പഞ്ച്കുലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം; കനത്ത സുരക്ഷാവിന്യാസം, കര്‍ഫ്യുവില്‍ ഇളവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."