ന്യൂമോണിയ ബാധിച്ച ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷിച്ച് പട്ടം എസ്.യു.ടി
തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിയ ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷിച്ച് പട്ടം എസ്.യു.ടി. ഐ.സി.യുവില്‍ വച്ച് നടന്ന അതിശ്രമകരമായ ശസ്ത്രക്രിയയിലൂടെ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുകയായിരുന്നു.
2013ന് ശേഷം രാജ്യത്ത് നടക്കുന്ന ഇത്തരത്തിലെ രണ്ടാമത്തെ ശസ്ത്രക്രിയയാണിതെന്ന് എസ്.യു.ടിയിലെ ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂലൈ 14 നാണ് തിരുനെല്‍വേലി സ്വദേശിയായ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ കടുത്ത ശ്വാസം മുട്ടലോടെ ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറവായതിനാല്‍ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നത്. വെന്റിലേറ്റര്‍ സഹായത്തോടെ ശസ്ത്രക്രിയ നടത്തി.
പുറത്തെടുക്കുമ്പോള്‍1.4 കി ഗ്രാം മാത്രമായിരുന്ന കുഞ്ഞിന്റെ ഭാരം ഇപ്പോള്‍ 2.4 കി. ഗ്രാം ആയിട്ടുണ്ട്. ആരോഗ്യനില സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗാവസ്ഥ പൂര്‍ണമായും മാറിയതിനെ തുടര്‍ന്ന് യുവതിയെ ഓഗസ്റ്റ് 11ന് ഡിസ് ചാര്‍ജ് ചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ചീഫ് ഇന്റന്‍സിവിസ്റ്റ് ഡോ.ബിജു സി നായരുടെ നേതൃത്വത്തിലെ ഡോക്ടര്‍മാരുടെ സംഘമായിരുന്നു ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ഡോ. ശ്രീകല, ഡോ. മൃണാള്‍ എസ് പിള്ള, ഡോ. സോഫിയ സലീം എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ബിജു സി നായര്‍, ഡോ. മൃണാള്‍ എസ് പിള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."