ബിഹാറിന് 500 കോടിയുടെ കേന്ദ്ര സഹായം
പാറ്റ്‌ന: പ്രളയ ബാധിതമായ ബിഹാറിന് കേന്ദ്രസര്‍ക്കാരിന്റെ 500 കോടിയുടെ ധനസഹായം. മുഖ്യമന്ത്രി നിതീഷ് കുമാറിനോടൊപ്പം ഹോലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹായധനം പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും അദ്ദേഹത്തോടൊപ്പം പര്യടനത്തിനുണ്ടായിരുന്നു.
ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാനും ഇത് സംബന്ധിച്ച് പഠനം നടത്താനും കേന്ദ്ര സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
പ്രളയം ഏറ്റവുമധികം ബാധിച്ച സീമാഞ്ചല്‍ മേഖലയിലെ കിഷന്‍ഗഞ്ച്, പുര്‍നിയ,കത്തിഹര്‍, ആരാരിയ ജില്ലകളിലൂടെയായിരുന്നു ഹെലികോപ്റ്റര്‍ പര്യടനം. പ്രളയത്തില്‍ വിളനശിച്ച കര്‍ഷകര്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
രാവിലെയോടെ സംസ്ഥാനത്തെത്തിയ മോദിയെ നിതീഷും സുശീല്‍ കുമാര്‍ മോദിയും ബി.ജെ.പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. പ്രളയ സാഹചര്യം വിലയിരുത്തിയ ഉന്നതതല യോഗത്തിലും മോദി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."