ഇരട്ടനീതിയെ കുറിച്ചു തന്നെ
24കാരിയായ മുസ്‌ലിം സ്ത്രീ 27കാരനായ ഹിന്ദുവുമായി പ്രണയത്തിലാകുന്നു. അവള്‍ അവനെ വിവാഹം കഴിച്ച് ഹിന്ദുമതം സ്വീകരിക്കുന്നു. മകളെ നിര്‍ബന്ധിച്ചു മതം മാറ്റുകയായിരുന്നെന്നും കാമുകനു ഗോരക്ഷകാ സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ച് അവളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുന്നു. കോടതി വിവാഹം അസാധുവായി പ്രഖ്യാപിച്ച് അവളെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുന്നു.
എന്തിനേറെ, പ്രായപൂര്‍ത്തിയായ ആ സ്ത്രീ താന്‍ പുതിയ പേരില്‍ വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഹിന്ദുവായി ജീവിച്ചു മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാമറയ്ക്കു മുന്നില്‍ തുറന്നടിക്കുന്നു. ഇതിനു ദേശീയതലത്തില്‍ ഒരു അന്വേഷണം വേണ്ടി വരുമോ? നാട്ടിലെ പരമോന്നത കോടതിക്ക് (67 കുട്ടികളുടെ മരണത്തിലെ നിഗൂഢത നീക്കാന്‍ അന്വേഷണത്തിന് ഉത്തരവിടാത്ത കോടതി) പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ട ആവശ്യമുണ്ടാകുമോ? പൗരന്മാര്‍ എന്ന നിലയില്‍ അവര്‍ എന്തു വിശ്വാസമാണു പിന്തുടരുന്നത് എന്നതു നമ്മള്‍ നോക്കേണ്ടതുണ്ടോ? എന്തുകൊണ്ടാണു കുട്ടികളുടെ ഉടമകളാണു തങ്ങളെന്ന് ഇന്ത്യക്കാര്‍ കരുതുന്നത്. അവള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവളെ മതം ഏതെന്നു നോക്കാതെ ജയിലിലേക്ക് അയക്കുക. അവളതു ചെയ്തിട്ടില്ലെങ്കില്‍ അവള്‍ക്കു ജീവിക്കാനും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും അവകാശമുണ്ട്. രാജ്യത്തിന്റെ സമ്മതം ആവശ്യമില്ലാതെ തന്നെ.
(ആ സ്ത്രീ ഒരു ഹിന്ദുവും പുരുഷന്‍ ഒരു മുസ്‌ലിമും ആയിരുന്നു. ഞാന്‍ മതങ്ങളെ പരസ്പരം മാറ്റി. പക്ഷെ ചോദ്യം പ്രസക്തമായിത്തന്നെ നിലകൊള്ളുന്നു.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."