ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അധിവര്‍ഷാനുകൂല്യ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നല്കുന്ന ബജറ്റ് ഫണ്ടിന്റെ ആനുപാതികമായാണ് ക്ഷേമനിധി ആനുകൂല്യം നല്‍കുന്നത്. ഇപ്പോള്‍ വിതരണം ചെയ്യുന്ന ആനുകൂല്യം വളരെ കുറവാണ്. ഇതില്‍ മാറ്റം വരണം. ഇതിനായി ബോര്‍ഡ് വരുമാനം വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. ആനുകൂല്യ വിതരണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എളമന ഹരിദാസ്, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ടി.കെ കുഞ്ഞിരാമന്, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് ശ്രീധരന് മേനാച്ചേരി, ബി.കെ.എം.യു അംഗം ശശി, കെ.കെ.ടി.യു(എച്ച്.എം.എസ്) ജില്ലാ ജനറല്‍ സെക്രട്ടറി കെ. രാജന്, കര്‍ഷകത്തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് ടി.പി.എം തങ്ങള്‍, കര്‍ഷകത്തൊഴിലാളി സംഘം (ബി.എം.എസ്) ജില്ലാ സെക്രട്ടറി അരീക്കോത്ത് രാജന്, എന്‍.കെ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഗംഗാധരന് കൊല്ലിയില്‍, എ.കെ.കെ.ടി.യു (യു.ടി.യു.സി) ഇ.കെ ബാബു സംസാരിച്ചു. പി.കെ കൃഷ്ണന് സ്വാഗതവും പി.ബി ജിതേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."