HOME
DETAILS

ദലിത്-ന്യൂനപക്ഷ വേട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് മത്സരിക്കുന്നു: ഹൈദരലി തങ്ങള്‍

  
backup
August 27 2017 | 02:08 AM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2

 

കോഴിക്കോട്: ദലിത്-ന്യൂനപക്ഷ വേട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് മത്സരിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സംഘ്പരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ ജില്ലാ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ അരയിടത്തുപാലത്ത് സംഘടിപ്പിച്ച 'സംരക്ഷണ പോരാട്ടം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണത്തിന്റെ തണലില്‍ കേരളത്തിന്റെ സൗഹാര്‍ദവും സഹിഷ്ണുതയും തകിടം മറിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിനു സഹായകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് തങ്ങള്‍ പറഞ്ഞു.
ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ അനവസരത്തിലുള്ള പരിശോധനയും നേതാക്കള്‍ക്കെതിരേ കള്ളക്കേസുമായി ഗൂഢതാല്‍പര്യത്തോടെയാണ് പൊലിസ് പ്രവര്‍ത്തിക്കുന്നത്. മതസ്വാതന്ത്ര്യ നിഷേധത്തിനെതിരേ റാലി നടത്തിയ സമസ്ത നേതാക്കള്‍ക്കെതിരേ കാസര്‍ക്കോട്ടും വയനാട്ടിലും കേസെടുത്തു. എറണാകുളം പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതെല്ലാം കേരളത്തിലാണ്. ന്യൂനപക്ഷ സ്‌നേഹത്തിന്റെ അപ്പോസ്തലരായി ചമയുന്നവര്‍ ഭരിക്കുമ്പോള്‍ മതവിശ്വാസാചരണമെന്ന മൗലികാവകാശം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഉത്തരേന്ത്യയിലെ സംഘ്പരിവാര്‍ ആള്‍കൂട്ട അക്രമം ഇവിടെയും അരങ്ങേറുന്ന സ്ഥതിവന്നു. ഇരകളോടു പൊലിസ് പകയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ വേട്ടക്കാര്‍ക്കൊപ്പം നിന്ന് പൊലിസിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളെ ഹനിക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ല. വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ല. രാജ്യവും ജനതയും രണ്ടാണെന്ന ധാരണ പരത്തി വിഘടിപ്പിക്കാനും ഭിന്നിപ്പിക്കാനും ഭൂപ്രദേശങ്ങള്‍ വെട്ടിമുറിക്കാനും നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. ജില്ലാ ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അധ്യക്ഷനായി.
മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സി. മോയിന്‍കുട്ടി, ടി.പി.എം സാഹിര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.വി.എം വാണിമേല്‍, യു.സി രാമന്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍ സ്വാഗതവും സെക്രട്ടറി സി.പി ചെറിയമുഹമ്മദ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  11 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  11 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  11 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  11 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  11 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  11 days ago