ദേശീയപാതയിലെ അപകടം തടയാന്‍ നടപടി വേണം: വികസന സമിതി
കണ്ണൂര്‍: ദേശീയപാതയില്‍ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ ആവശ്യം. എം.എല്‍.എമാരായ സി. കൃഷ്ണന്‍, ജയിംസ് മാത്യു, ടി.വി രാജേഷ് എന്നിവരാണ് ആവശ്യം ഉയര്‍ത്തിയത്. ദേശീയപാതയിലെ കുഴികളേറെയും അകലെ നിന്ന് കാണാത്ത വിധമാണ്. ബൈക്ക് യാത്രികരുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ അപകടമാണ് ഇവ വരുത്തിവയ്ക്കുന്നത്. ഇതിനു പരിഹാരമായി മഴക്കാലമുള്‍പ്പെടെ ഏതുസമയത്തും ഉപയോഗിക്കാവുന്നതും പെട്ടെന്ന് ഉറയ്ക്കുന്നതുമായ ഇന്‍സ്റ്റന്റ് മിക്ല് ഉപയോഗിക്കുന്ന രീതി നടപ്പാക്കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയില്‍ നിലവിലുള്ള എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഓരോ വകുപ്പിലുമുള്ള ഒഴിവുകളെക്കുറിച്ച് നാലുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഡാറ്റാബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടിട്ടുള്ള ഭൂമി അതില്‍ നിന്ന് ഒഴിവാക്കിക്കിട്ടുന്നതിന് പരിശോധന നടത്തുന്നതിനായി ബന്ധപ്പെട്ട പ്രാദേശിക നിരീക്ഷണ സമിതി സ്ഥലം സന്ദര്‍ശിക്കുന്ന വിവരം പരാതിക്കാരനെ മുന്‍കൂട്ടി അറിയിക്കണം. ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട നാലായിരത്തിലേറെ പരാതികള്‍ ഇതിനകം ലഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് 29നകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. യോഗത്തില്‍ കലക്ടര്‍ മീര്‍ മുഹമ്മദലി, ആരോഗ്യ വകുപ്പ് മന്ത്രിയുടെ മണ്ഡലം പ്രതിനിധി എം. സുരേന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി യു. ബാബു ഗോപിനാഥ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."