HOME
DETAILS
MAL
വ്യാജനമ്പറുകാരന് വിലസിയത് യഥാര്‍ഥ ഉടമയ്ക്ക് വിനയായി
backup
August 27 2017 | 03:08 AM
ചൊക്ലി: വ്യാജ നമ്പറുകാരന് വിലസിയത്് യഥാര്‍ഥ വാഹന ഉടമയ്ക്ക് വിനയായി.
പെരിങ്ങത്തൂര്‍ സ്വദേശി ആരിഫ് സദാഖത്തിനാണ് അമിത വേഗതയില്‍ സഞ്ചരിച്ചുവെന്ന കുറ്റംചുമത്തി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ നോട്ടിസയച്ചത്. കെ.എല്‍ 58 എന്‍ 4702 നമ്പര്‍ ഐ20 കാറാണ് യഥാര്‍ഥ ഉടമയായ ആരിഫ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതേ നമ്പറില്‍ മഹീന്ദ്ര എക്സ് യു.വി കാറാണ് നോട്ടിസില്‍ പതിഞ്ഞിരിക്കുന്നത്. വ്യാജ നമ്പര്‍ പതിച്ച് വിലസുന്ന വാഹനം കണ്ടു കെട്ടണമെന്നാവശ്യപ്പെട്ട് ആരിഫ് തലശ്ശേരി ആര്.ടി.ഒ, ചൊക്ലി പൊലിസ് സ്റ്റേഷന്, എറണാകുളം മോട്ടോര്‍ വാഹന വകുപ്പ് റീജണല്‍ ഓഫിസ് എന്നിവിടങ്ങളില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."