പൊതുവിദ്യാലയങ്ങള്‍ സഹവര്‍ത്തിത്വത്തിന്റെ കേന്ദ്രങ്ങള്‍: എ.ജി.സി ബഷീര്‍
മുളിയാര്‍: ഭിന്ന സംസ്കാരങ്ങളുടെ മഹത്വം ഉള്‍ക്കൊണ്ടു പരസ്പര സഹവര്‍ത്തിത്വത്തിന്റെ പാതയില്‍ വിദ്യാര്‍ഥികളുടെ ജീവിതം ക്രമപ്പെടുത്തുന്നതില്‍ പൊതു വിദ്യാലയങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ ശ്രേഷ്ഠമാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍. ബോവിക്കാനം ബി.എ.ആര്.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് അംഗം എ.പി ഉഷ അധ്യക്ഷയായി. സ്കൂളിന്റെ വികസന പദ്ധതി രേഖ എ.ജി.സി ബഷീര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിനു കൈമാറി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, നഫീസ മുഹമ്മദ് കുഞ്ഞി, ആസ്യ ഹമീദ്, ശോഭ പയോലം, ബി.കെ ഹംസ, എസ്.എം മുഹമ്മദ് കുഞ്ഞി, സിബി തോമസ്, അരവിന്ദാക്ഷന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പള്‍ മെജോ ജോസഫ് റിപ്പോര്‍ട്ടവതരിപ്പിച്ചു. വിരമിച്ച അധ്യാപകന് ഹസനെ ഷാളണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."