HOME
DETAILS
MAL
ചണ്ഡിഗഡ്-ഷിംല ദേശീയപാതയില്‍ മണ്ണിടിച്ചില്‍
backup
September 03 2017 | 01:09 AM
ന്യൂഡല്‍ഹി: ചണ്ഡിഗഡ്-ഷിംല ദേശീയ പാതയില്‍ ദല്ലി ടണലിനടുത്ത് വന്മലയിടിച്ചില്. നിരവധി വാഹനങ്ങള്‍ ഇതില്‍ അകപ്പെട്ടതായാണ് വിവരം. മണ്ണിടിച്ചിലിനെതുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് ഇന്നലെ മലയിടിച്ചിലുണ്ടായത്. ഇവിടെയുള്ള ക്ഷേത്രത്തിന്റെ ഒരു ഭാഗവും തകര്‍ന്നടിഞ്ഞിട്ടുണ്ട്. അതേസമയം ആര്‍ക്കും പരുക്കേറ്റതായി വിവരമില്ലെന്ന് ഷിംല സിറ്റി പൊലിസ് സൂപ്രണ്ട് അറിയിച്ചു. വെള്ളിയാഴ്ചയുണ്ടായ മഴയെതുടര്‍ന്ന് മുന്നോട്ടുപോകാനാകാതെ നിരവധി വാഹനങ്ങളാണ് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്നതെന്ന് പൊലിസ് അറിയിച്ചു. മണ്ണിടിഞ്ഞു ഇവയ്ക്കുമുകളിലേക്ക് വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."