രജിസ്ട്രാര്‍ ഓഫിസ് ഉപരോധിച്ചു
ചങ്ങരംകുളം: സംസ്ഥാനപാതയില്‍ ചങ്ങരംകുളത്തു കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കുന്നതിനായി സ്ഥാപിച്ച സീബ്രലൈന്‍ കാലപ്പഴക്കത്താല്‍ മാഞ്ഞുപോയതു പുതുക്കിവരച്ചു.
ചങ്ങരംകുളം ഹൈവേയില്‍ ആലംങ്കോട് പഞ്ചായത്ത് റോഡിലേക്കായുള്ള സീബ്രാലൈനും തൃശൂര്‍ റോഡിലേക്കുള്ള സീബ്രലൈനുമാണ് പുതുക്കിയത്.
സീബ്രലൈന്‍ മാഞ്ഞതോടെ വാഹനങ്ങളുടെ അമിതവേഗത കാരണം വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു.
തുടര്‍ന്നു സ്ഥലം എം.എല്‍.എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
അപകടം പതിവായ ചിയ്യാന്നൂര്‍ പാടത്തെ ഹമ്പുകള്‍ വാഹനങ്ങളുടെ ശ്രദ്ധയില്പ്പെടുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ മുതലാണ് സീബ്രാലൈന്‍ വരച്ചത്. ഇതേതുടര്‍ന്ന് മണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. വാഹന ഗതാഗത നിയന്ത്രണത്തിലും സീബ്രാലൈന്‍ പുതുക്കലിലും ചങ്ങരംകുളം പൊലിസ് സ്റ്റേഷന് യൂനിറ്റ് റെസ്ക്യൂ ആക്സിഡന്റ് ഓഫിസര്‍മ്മാരായ നൗഷാദ് ചങ്ങരംകുളം, നികേഷ് കോക്കൂര്‍, ശുഹൈബ് വളയംകുളം, ഫാരിസ് പാവിട്ടപ്പുറം എന്നിവരും പങ്കെടുത്തു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."