മ്യാന്മറിലേത് ഹിറ്റ്ലറെ നാണിപ്പിക്കുന്ന മനുഷ്യക്കശാപ്പ്: എസ്.വൈ.എസ്
കോഴിക്കോട്: ഫാസിസ്റ്റ് ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്ലറെ നാണിപ്പിക്കുന്ന മനുഷ്യക്കശാപ്പാണ് മ്യാന്മറില് റോഹിംഗ്യന്‍ മുസ്ലിംകള് നേരിടുന്നതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ ധ്വംസനത്തിന് നേരെ ഐക്യരാഷ്ട്രസഭ നിസംഗ നിലപാടാണ് സ്വീകരിച്ച് കാണുന്നത്. അഭയമന്വേഷിച്ചെത്തിയ നാല്പതിനായിരത്തിലധികം വരുന്ന റോഹിംഗ്യന്‍ പീഡിതരെ തിരിച്ചയക്കാന്‍ ഇന്ത്യന്‍ ഭരണകൂടം കോപ്പുകൂട്ടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മര് സന്ദര്‍ശിച്ച് പീഡിക്കപ്പെടുന്ന റോഹിഗ്യകള്ക്കുനേരെ നടത്തിയ പ്രസ്താവന വേദനാജനകമാണ്. നീതിക്കൊപ്പം നിലകൊണ്ടിരുന്ന ഇന്ത്യയുടെ പൈതൃകത്തില്‍ നിന്ന് മാറി ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇന്ത്യയുടെ ചിരപുരാതന സംസ്കാരത്തിന് നിരക്കാത്തതാണെന്നും പ്രമേയം അഭിപ്രായപ്പെട്ടു.
വര്‍ഗീയ-വംശീയ ഭ്രാന്തന്മാര് മുസ്ലിംകളെ ജീവനോടെ കുഴിച്ചുമൂടുകയും ചുട്ടെരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജീവനുംകൊണ്ടോടി രക്ഷപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും വേട്ടയാടിപ്പിടിച്ച് വധിക്കുന്നു. ഇത്തരം കാടത്തം നോക്കിനില്ക്കുന്ന പല ലോകരാഷ്ട്രങ്ങളുടെയും നിലപാട് അത്യന്തം അപലപനീയമാണെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."