കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍
പരീക്ഷാകേന്ദ്രം
കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഓഗസ്റ്റ് മാസം 17-ന് തുടങ്ങുന്ന രണ്ടാംവര്‍ഷ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്ബി.സി.എ പരീക്ഷകള്‍ക്ക് തിരുവനന്തപുരം പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ബി.സി.എ റഗുലര്‍ വിദ്യാര്‍ഥികള്‍ (നമ്പര്‍ 3061415001-3061415196) (എല്‍.എസ്.സി & എസ്.ഡി.ഇ) തിരുവനന്തപുരം എം.ജി കോളജില്‍ നിന്നും ഹാള്‍ടിക്കറ്റു വാങ്ങി അതേ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം. തിരുവനന്തപുരം പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ട ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് റെഗുലര്‍ വിദ്യാര്‍ത്ഥികളും (എല്‍.എസ്.സി & എസ്.ഡി.ഇ) (നമ്പര്‍ 7001415001-7001415122) ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്ബി.സി.എ പുതിയ സ്‌കീം സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ഗവണ്‍മെന്റ് കോളേജ് ആറ്റിങ്ങലില്‍ നിന്നും ഹാള്‍ടിക്കറ്റു വാങ്ങി അതേ കേന്ദ്രത്തില്‍ തന്നെ പരീക്ഷ എഴുതണം. തിരുവനന്തപുരം പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ട ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബി.സി.എ പഴയ സ്‌കീം (2013-ന് മുമ്പുള്ള അഡ്മിഷന്‍) സപ്‌ളിമെന്ററി വിദ്യാര്‍ത്ഥികള്‍ ചെമ്പഴന്തി എസ്. എന്‍ കോളേജില്‍നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അതെ സെന്ററില്‍നിന്നും പരീക്ഷ എഴുതണം.
കൊല്ലം എഫ്.എം.എന്‍ കോളജ് പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ട ബി.സി.എ റഗുലര്‍ (നമ്പര്‍ 3061431001-3061431058) വിദ്യാര്‍ത്ഥികളും യു.ഐ.ടി കൊല്ലം പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ട റഗുലര്‍ (നമ്പര്‍ 3061463001-3061463057) ബി.സി.എ വിദ്യാര്‍ത്ഥികളും, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്ബി.സി.എ സപ്ലിമെന്ററി പുതിയ സ്‌കീം (2013 മുതലുള്ള അഡ്മിഷന്‍) എസ്.എന്‍ കോളേജ് കൊല്ലത്തു നിന്നും ഹാള്‍ടിക്കറ്റു വാങ്ങി അതേ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.
കൊല്ലം എഫ്.എം.എന്‍ കോളേജ് പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ട ബി.എസ്.സി കംമ്പ്യൂട്ടര്‍ സയന്‍സ് റെഗുലര്‍ ഓണ്‍ലൈന്‍ (നമ്പര്‍ 7001431001-7001431052) വിദ്യാര്‍ത്ഥികളും യു.ഐ.ടി കൊല്ലം പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ട റഗുലര്‍ ഓണ്‍ലൈന്‍ (നമ്പര്‍ 7001463001-7001463038) വിദ്യാര്‍ത്ഥികളും, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്ബി.സി.എ പഴയസ്‌കീം (2013-ന് മുമ്പുള്ള അഡ്മിഷന്‍) സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും ടി.കെ.എം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് കൊല്ലത്തുനിന്നും ഹാള്‍ടിക്കറ്റു വാങ്ങി അതേ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം. ലജ്‌നത്തുള്‍ മുഹമ്മദീയ ആലപ്പുഴ, എം.സി വര്‍ഗീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഏറ്റുമാനൂര്‍ എന്നീ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ (റഗുലര്‍ ആന്റ് സപ്‌ളിമെന്ററി, പുതിയത് & പഴയത്) ക്രിസ്ത്യന്‍ കോളേജ് ചെങ്ങന്നൂരില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അതേ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.
ത്യശ്ശൂര്‍ നമ്പൂതിരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളും മലപ്പുറം കോളേജിലെ വിദ്യാര്‍ത്ഥികളും (റഗുലര്‍ & സപ്ലിമെന്ററി ഓള്‍ഡ് & ന്യൂ സ്‌കീം) സെന്റ് മൈക്കിള്‍സ് കോളേജ് ചേര്‍ത്തലയില്‍ നിന്നും ഹാള്‍ടിക്കറ്റു വാങ്ങി അതേ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം. പാലക്കാട് സെന്റര്‍ വനേരി എച്ച്.എസ്.എസ് തുടങ്ങിയ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ (റഗുലര്‍ & സപ്ലിമെന്ററി, ഓള്‍ഡ് & ന്യൂ) എസ്.എന്‍ കോളജ് ചേര്‍ത്തലയില്‍ നിന്നും ഹാള്‍ടിക്കറ്റു വാങ്ങി അതേ കേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടതാണ്. കണ്ണൂര്‍, കോഴിക്കോട്, താരനെല്ലൂര്‍ എന്നീ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ (റഗുലര്‍ & സപ്ലിമെന്ററി - ഓള്‍ഡ് & ന്യൂ സ്‌കീം) ടി.കെ.എം.എം കോളേജ് നങ്ങ്യാര്‍കുളങ്ങരയില്‍ നിന്നും ഹാള്‍ടിക്കറ്റു വാങ്ങി അതേ കേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
ബി.എസ്‌സി
കംപ്യൂട്ടര്‍ സയന്‍സ്
ബി.സി.എ വൈവ
വിദൂരവിദ്യാഭ്യാസ വിഭാഗം അവസാന വര്‍ഷ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ്ബി.സി.എ (ജൂണ്‍ജൂലൈ 2016) പ്രോജക്ട് മൂല്യനിര്‍ണ്ണയം, വൈവ എന്നിവ ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 20 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
ഹാള്‍ടിക്കറ്റ്
വിദൂര വിദ്യാഭ്യാസ വിഭാഗം ഓഗസ്റ്റ് 17-ന് തുടങ്ങുന്ന രണ്ടാംവര്‍ഷ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്ബി.സി.എ പരീക്ഷയ്ക്ക് റഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരണം.
എല്‍.എല്‍.എം ഫലം : ഒന്നാം റാങ്ക് സ്വാതി സുരേന്ദ്രന്
കേരള സര്‍വകലാശാല കാര്യവട്ടം നിയമപഠനവകുപ്പ് നടത്തിയ എല്‍.എല്‍.എം (സി.എസ്.എസ് - 2014-16) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്വാതി സുരേന്ദ്രന്‍(രജി.നം. 140501) ഒന്നാം റാങ്ക് നേടി.
നോഷണല്‍
രജിസ്‌ട്രേഷന്‍ അനുവദിച്ചു
കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ ബി.എബി.എസ്‌സിബി.കോം കോഴ്‌സുകള്‍ക്ക് (ഏപ്രില്‍മേയ് 2016) നോഷണല്‍ രജിസ്‌ട്രേഷന്‍ അനുവദിച്ചു. പരീക്ഷഫീസിന് പുറമെ 800 രൂപ നോഷണല്‍ രജിസ്‌ട്രേഷന്‍ ഫീസായി അടയ്ക്കണം. അവസാന തീയതി ഓഗസ്റ്റ് 31.
എം.ടെക് അപേക്ഷ
കാര്യവട്ടം ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് പഠനവകുപ്പിലേക്കുള്ള എ.ഐ.സി.ടി.ഇ അംഗീകൃത എം.ടെക് (2016) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് എസ്.സിഎസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18 വരെ നീട്ടി. വിശദവിവരങ്ങളും അപേക്ഷാഫോമും വെബ്‌സൈറ്റില്‍ ലഭിക്കും.
സീറ്റൊഴിവ്
കേരള സര്‍വകലാശാല കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്‌സി (സി.എസ്.എസ്) സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനത്തിന് ഒരു എസ്.ടി സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 16 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് വകുപ്പദ്ധ്യക്ഷനുമായി ബന്ധപ്പെടുക. ഫോണ്‍. 9895980078, 0471-2308905071.കാര്യവട്ടം ഫിസിക്‌സ് പഠനവകുപ്പില്‍ എം.എസ്‌സി (സി.എസ്.എസ് - 2016 അഡ്മിഷന്‍) ഫിസിക്‌സ് പ്രവേശനത്തിന് ഒരു എസ്.ടി സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 16 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പ് വകുപ്പില്‍ ഹാജരാകുക.
ഗസ്റ്റ് ലക്ചറര്‍
ഒഴിവ്
കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പഠനവകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് ഓഗസ്റ്റ് 18 രാവിലെ 11 മണിയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫിസില്‍ ഹാജരാകണം. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് - എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ക്ക് വിധേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."