HOME
DETAILS
MAL
വലിയതുറ പാലം: സുരക്ഷ ഉറപ്പാക്കി മാത്രം ജനങ്ങളെ പ്രവേശിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
August 12 2016 | 01:08 AM
തിരുവനന്തപുരം: അപകടാവസ്ഥയിലുള്ള വലിയതുറ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കി മാത്രം പാലത്തില്‍ ജനങ്ങളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് കമ്മിഷന് നിര്‍ദേശം നല്‍കിയത്.
പാലത്തിന്റെ തകര്‍ന്ന ഭിത്തിയില്‍ ചാരി നില്ക്കുന്ന വിനോദ സഞ്ചാരികള്‍ എപ്പോള്‍ വേണമെങ്കിലും കടലില്‍ പതിക്കാവുന്ന അവസ്ഥയുണ്ടെന്ന് പരാതിയില്‍ പറയുന്നു. അപകടാവസ്ഥ മനസിലാക്കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും പാലത്തില്‍ സന്ദര്‍ശകരുടെ വാഹനങ്ങള്‍ കയറ്റുന്നത് തടയണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."