HOME
DETAILS

ഹാദിയയുടെ അവകാശം ഹനിക്കപ്പെടുന്നത് ആശങ്കാജനകം: ജനാധിപത്യ മഹിളാ അസോ.

  
backup
September 17 2017 | 23:09 PM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%b9%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa

ന്യൂഡല്‍ഹി: ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിവാഹിതയാകാനുമുള്ള ഡോ. ഹാദിയയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. നിലവിലെ സാഹചര്യത്തില്‍ ഹാദിയക്ക് സ്വതന്ത്രമായി നിലപാട് വ്യക്തമാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തിലും അവരുടെ സുരക്ഷ സംബന്ധിച്ചും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് വര്‍ഗീയസംഘര്‍ഷത്തിന് ഇടയാക്കുന്ന രീതിയില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളേണ്ടതുണ്ട്. പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം തീരുമാനപ്രകാരം ജീവിക്കാന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ആരുമായും ആശയവിനിമയത്തിന് സാഹചര്യമില്ലാതെയാണ് ഹാദിയ വീട്ടുതടങ്കലില്‍ കഴിയുന്നത്. അസോസിയേഷന്‍ നേതാക്കള്‍ക്ക് യുവതിയെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചില്ല. സംസ്ഥാന വനിതാകമ്മിഷന്‍ അംഗങ്ങള്‍ക്കുപോലും യുവതിയെ സന്ദര്‍ശിക്കാന്‍ അനുമതിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ഹാദിയയെ പിതാവിന്റെ സംരക്ഷണത്തില്‍വിട്ട ഹൈക്കോടതി ഉത്തരവ് തികഞ്ഞ യാഥാസ്ഥിതിക മനോഭാവത്തിന്റെ പ്രതിഫലനമാണ് വ്യക്തമാക്കുന്നത്. രക്ഷിതാക്കളുടെ എതിര്‍പ്പ് വിവാഹിതയായ മകളെ തടവിലിടാനുള്ള കാരണമാകുന്നില്ല. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഭരണഘടനാ അവകാശങ്ങളെ നിഷേധിക്കുന്ന നടപടി ന്യായീകരിക്കാനാവില്ല. പങ്കാളിയെ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെ യുവതിയുടെ നിയമപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുപകരം ഹാദിയയുടെ ഭാഗംപോലും കേള്‍ക്കാതെ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിടുകയാണ് സുപ്രിംകോടതി ചെയ്തത്. പൊലിസിന് നല്‍കിയ മൊഴിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും വിവാഹിതയായതെന്നും വ്യക്തമാണ്. മിശ്രവിവാഹത്തെ എതിര്‍ക്കുന്ന തീവ്ര വലതുസംഘടനകള്‍ സൃഷ്ടിച്ച 'ലൗ ജിഹാദ്' വാദത്തിന് കോടതിവിധികള്‍ സാധുത നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അസോസിയേഷന്‍ അധ്യക്ഷ മാലിനി ഭട്ടാചാര്യയും ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ലെയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago