HOME
DETAILS
MAL
ജു ജിറ്റ്സുവിലെ കേരള പെണ്‍കരുത്ത്
backup
September 18 2017 | 02:09 AM
ശ്രീകണ്ഠപുരം: ആയോധന കലയില്‍ കേരളത്തിന്റെ യശസുയര്‍ത്താന്‍ ചെങ്ങളായിയില്‍ നിന്നൊരു പെണ്‍കുട്ടി. കരാട്ടെ, കുങ്ഫു പോലുള്ള ആയോധന കലയായ ജു ജിറ്റ്സു എന്ന കായിക മല്‍സരത്തിനാണ് തവറൂലിലെ കെ.വി ഷനില തുര്ക്കിസ്ഥാനിലെത്തിയത്. പെരുങ്കോന്നിലെ സി. സുരേന്ദ്രന്റെ മകളും ആലുവ മാറാംപള്ളി എം.ഇ.എസ് കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയുമാണ്. തുര്‍ക്കിസ്ഥാനില്‍ ഈ മാസം 14 തുടങ്ങി 27ന് അവസാനിക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് പോയ അഞ്ചുപേരില്‍ ഒരാളാണ് ഷനില. 55 കിലോഗ്രാം വിഭാഗത്തിലാണ് ഷനില മല്‍സരിക്കുക. ലോകത്തിന്റെ പലയിടത്തും ഒട്ടേറെ ആരാധകരുള്ള ആയോധന കലയാണിത്. എം.ഇ.എസ് കോളജ് കായിക വിഭാഗം അധ്യാപകനും ജു ജിറ്റ്സു ആയോധന കലയുടെ ഇന്ത്യന്‍ കോച്ചുമായ കെ.ജി ഹനീഫയാണ് ഷനിലയുടെ പരിശീലകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."