HOME
DETAILS

മാഹിയിലെ മദ്യഷാപ്പുകള്‍ തുറന്നതിനെതിരേ വീണ്ടും സുപ്രിം കോടതിയിലേക്ക്

  
backup
September 19, 2017 | 6:01 AM

%e0%b4%ae%e0%b4%be%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

 

മാഹി: മാഹിയില്‍ ദേശീയപാതയോരത്തെ വിദേശമദ്യ ഷോപ്പുകള്‍ വീണ്ടും തുറന്നതിനെതിരേ മയ്യഴിക്കൂട്ടം വീണ്ടും സുപ്രിം കോടതിയിലേക്ക്. ചണ്ഡീഗഡിലെ റോഡുകള്‍ ഡീലിമിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച വിധിയിലെ ഏതാനും ചില ഭാഗങ്ങള്‍ വളച്ചൊടിച്ചു പുതുച്ചേരി എക്‌സൈസ് കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ സംബന്ധിച്ചു നേരത്തെയുള്ള സുപ്രിം കോടതി വിധിയെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാഹി പ്രൊഹിബിഷന്‍ കൗണ്‍സിലിന് വേണ്ടി മയ്യഴിക്കൂട്ടം പ്രവര്‍ത്തകര്‍ പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത്.
അടുത്ത ദിവസം തന്നെ സുപ്രിം കോടതിയില്‍ ഹരജി നല്‍കും. ജൂലൈ 11 ലെ വിധിയെ സംബന്ധിച്ചു പുനഃപരിശോധനാ ഹരജിയും പുതുച്ചേരി സര്‍ക്കാരിനെതിരേ കോടതി അലക്ഷ്യ ഹരജിയും സമര്‍പ്പിക്കുമെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു .
ജൂലൈ 11 ലെ വിധിയില്‍ രാജ്യത്തുടനീളവും ഉള്ള മുനിസിപ്പല്‍ ഏരിയയിലെ മദ്യഷാപ്പുകള്‍ തുറക്കാനാനുമതി നല്‍കിയിട്ടില്ല എന്ന് ചൂണ്ടി കാണിച്ചു മദ്രാസ് ഹൈകോടതിയില്‍ പാട്ടാളിമക്കള്‍ കക്ഷി നേതാവും ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നേതാവുമായ കെ.ആര്‍ ബാലു മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ഈ ഹരജിയില്‍ വാദം കേട്ട കോടതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് സുന്ദറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മദിരാശി സര്‍ക്കാര്‍ ജൂലൈ 11 ലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കി ദേശീയപാതയും സംസ്ഥാനപാതയും കടന്നു പോകുന്ന മുനിസിപ്പല്‍ ഏരിയയിലെ മദ്യഷാപ്പുകള്‍ക്കു അനുമതി നല്‍കുന്നതിന് മുന്‍പ് സുപ്രീം കോടതിയോട് വിശദീകരണം ചോദിക്കേണ്ടതാണ് വ്യക്തമാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതിക്കു പോലും അവ്യക്തമായ സുപ്രിം കോടതി വിധിയിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു മാഹിയിലെ ദേശീയപാതയോരത്തെ 32 ഓളം മദ്യഷാപ്പുകള്‍ തുറക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സര്‍ക്കാരിന് കൂറ് മാഹിജനതയോടും അവരുടെ സൈര്യ ജീവിതത്തോടുമല്ല മദ്യമുതലാളിമാരോടും അവരുടെ താല്‍പര്യങ്ങളോടും ആണെന്ന് വ്യക്തമായതായി മയ്യഴിക്കൂട്ടം ജനറല്‍ സെക്രട്ടറി ജിനോസ് ബഷീര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  2 months ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  2 months ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  2 months ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  2 months ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  2 months ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  2 months ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  2 months ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  2 months ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  2 months ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  2 months ago