HOME
DETAILS

വാണിജ്യ എൽ.പി.ജി:183.50 രൂപ കുറച്ചു

  
July 02, 2026 | 1:22 AM

Commercial LPG Price reduced by 183

ന്യൂഡൽഹി: രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടർ വിലകുറച്ചു. സിലിണ്ടറിന് 183.50 രൂപയാണ് കുറച്ചത്. 5 കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എൽ.പി.ജി സിലിണ്ടറിന്റെ വില 13 രൂപയും കുറച്ചു. 

ആഭ്യന്തര സർവിസുകൾക്ക് വിമാന ഇന്ധന വിലയിൽ ലിറ്ററിന് അഞ്ചു രൂപയും കുറച്ചു. ഇതോടെ വിമാന ഇന്ധന വില ലിറ്ററിന് 110 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അയവുണ്ടായതിനു പിന്നാലെ ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞതോടെയാണ് വില കുറവ്.

പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,930 രൂപയാണ്. മുംബൈയിൽ 2,885.50 രൂപയും കൊൽക്കത്തയിൽ 3,081.50 രൂപയും ചെന്നൈയിൽ 3,100 രൂപയുമാണ് വില. 

എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാമിന്റെ എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ഇതാദ്യമായാണ് വാണിജ്യ എൽ.പി.ജി നിരക്കുകളിൽ കുറവുണ്ടാകുന്നത്.

സ്വകാര്യ ഇന്ധന റീട്ടെയിലർ നയാര എനർജി ഇന്നലെ മുതൽ പെട്രോൾ വില ലിറ്ററിന് 5 രൂപയും ഡീസൽ വില ലിറ്ററിന് 3 രൂപയും കുറച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  3 hours ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  3 hours ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  3 hours ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  3 hours ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  3 hours ago
No Image

വഖ്ഫ് രജിസ്‌ട്രേഷൻ; 11 % അപേക്ഷകള്‍ തള്ളി, 88,571 വഖ്ഫ് സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ

National
  •  3 hours ago
No Image

സർക്കാർ അറിഞ്ഞില്ല; അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

2 ഗോളിന് മുന്നിൽ നിന്ന ശേഷം വീണു; സെനഗലിനെ വീഴ്ത്തി ബെൽജിയം പ്രീ ക്വാർട്ടറിൽ

Football
  •  4 hours ago
No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  10 hours ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  11 hours ago