വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ പ്രമുഖ ആഗോള കപ്പൽചാൽ കമ്പനിയായ എം.എസ്.സി.യുടെ ടെർമിനൽ വിഭാഗമായ 'ടി.ഐ.എൽ' (TIL)-ന് കൈമാറുന്നതിനാണ് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസിനും വിസിൽ എം.ഡി എന്നുമാണ് അദാനി ഗ്രൂപ്പ് അപേക്ഷ കൈമാറിയത്. ഓഹരി കൈമാറ്റം സംബന്ധിച്ച് മാധ്യമ വാർത്തകൾ വരികയും നിയമസഭയിൽ ഉൾപ്പെടെ രാഷ്ട്രീയ വിവാദങ്ങൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കി അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചത്. ഓഹരി കൈമാറ്റത്തിന് വിപണി നിക്ഷേപകരായ സെബിയുടെ അനുമതി കമ്പനിക്ക് നേരത്തെ ലഭിച്ചിരുന്നു.
എം.എസ്.സി - അദാനി കരാർ പ്രകാരം ഓഹരി കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ല. ഓഹരി കൈമാറ്റത്തെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ സർക്കാരിന് മുന്നിൽ എത്തിയാൽ കൃത്യമായി പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി സഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് അദാനി ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചത്.
നിലവിൽ 16 ലക്ഷം ടി.ഇ.യു (TEU) ശേഷിയുള്ള വിഴിഞ്ഞം തുറമുഖത്തെ 2028 ഡിസംബറോടെ 57 ലക്ഷം ടി.ഇ.യു ശേഷിയിലേക്ക് ഉയർത്തുകയാണ് ഈ പങ്കാളിത്തത്തിലൂടെ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 27,000 കോടി രൂപ മൂല്യമുള്ളതാണ് വിഴിഞ്ഞം പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നായ ടി.ഐ.എല്ലിന് ആഗോളതലത്തിൽ നൂറിലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവർഷം 70 ദശലക്ഷത്തിലധികം ടി.ഇ.യു ചരക്കുനീക്ക ശേഷിയുമുണ്ട്.
"എം.എസ്.സി.യുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തും. ഓഹരി കൈമാറ്റം തികച്ചും നിയമാനുസൃതമാണെന്നും ഇതിൽ മറ്റ് താൽപര്യങ്ങളില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി."
നിലവിൽ ഗുജറാത്തിലെ മുന്ദ്ര, തമിഴ്‌നാട്ടിലെ എന്നൂർ തുറമുഖങ്ങളിലും അദാനിയും എം.എസ്.സി.യും തമ്മിൽ വിജയകരമായ സഹകരണമുണ്ട്. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റ അപേക്ഷയിൽ ഇനി സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
the adani group has written to the kerala government seeking permission to transfer a specific share of its equity in the vizhinjam international seaport project. according to the initial agreement, the group is required to obtain formal government approval before making any changes to its shareholding structure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."