HOME
DETAILS

സഊദി യമന്‍ അതിര്‍ത്തിയില്‍ സഊദി ആക്രമണത്തില്‍ 70 ലധികം ഹൂതികള്‍ കൊല്ലപ്പെട്ടു

  
backup
September 19, 2017 | 2:03 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

റിയാദ്: യമനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ സഊദി സൈന്യം നടത്തിയ ആക്രമണത്തില്‍ 70 ലധികം ഹൂതികള്‍ കൊല്ലപ്പെട്ടു. അറബ് സൈനിക അകമ്പടിയോടെയാണ് സഊദി അതിര്‍ത്തി രക്ഷാ സേന സൈനിക നീക്കം നടത്തിയത്.

യമനിലെ വിമത വിഭാഗങ്ങളായ ഹൂതികളെയും പ്രമുഖ വിമത വിഭാഗമായ അലി അബ്ദുല്ല സാലിഹ് വിഭാഗം സൈനികരെയും ലക്ഷ്യമാക്കിയാണ് അതിര്‍ത്തിയില്‍ സഊദി സൈനിക നടത്തിയത്.

യമനുമായി സഊദി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചു യമനിലെ വിമത വിഭാഗങ്ങള്‍ സഊദിക്കെതിരെ നടത്തുന്ന നീക്കത്തിനെതിരെയാണ് സഊദി സൈനിക നടപടിയിലൂടെ ശക്തമായി തിരിച്ചടിച്ചത്.

യമന്‍ സൈനിക സഹായത്തോടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ അകമ്പടിയോടെ വാദി അബ്ദുല്ലയിലാണ് ഒന്നാം ഘട്ട സൈനിക നീക്കം നടത്തിയത്. ഇവിടെ ഇരുപതിലധികം ഹൂതികളെ വകവരുത്തിയെന്ന് സൈന്യം അറിയിച്ചു. അല്‍ റബൂഹക്ക് എതിര്‍ വശത്തു നടന്ന രണ്ടാം വട്ട സൈനിക നീക്കത്തില്‍ സഊദി സഖ്യത്തിനെതിരെ ഹൂതികള്‍ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടിച്ചെങ്കിലും ശക്തമായ തിരിച്ചടിയാണ് സഊദി സൈന്യം നടത്തിയത്. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന മൂന്നാം ഘട്ടം നജ്‌റാന് സമീപം നടന്ന സൈനിക നീക്കത്തിലാണ് ഹൂഥികള്‍ക്ക് കൂടുതല്‍ ആള്‍ നാശം നേരിട്ടത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  6 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  6 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  6 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  6 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  6 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  6 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  6 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  6 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago