ഉമര്‍ ഖാസി ആണ്ട് നേര്‍ച്ച സമാപിച്ചു
ആനക്കര : വെളിയങ്കോട് ഉമര്‍ ഖാസിയുടെ 165 ാംമത് അണ്ട് നേര്‍ച്ച സമാപിച്ചു.പളളിയില്‍ നടന്ന ദിക് ര്‍ ഹല്‍ഖക്ക് എം.എം.മൊഹിയുദ്ദീന്‍ മൗലവി,യു.പി.മുഹമ്മദ് മുസ്ലിയാര്,ഹസന് സഖാഫി എന്നിവര്‍ നേത്യത്വം നല്കി.
മൗലീദ്, ഖുര്‍ ആന്‍ പാരായണം, കൂട്ട പ്രര്‍ത്ഥന, അന്നദാനം എന്നിവയുണ്ടായി. അന്നദാനം ഉമര്‍ ഖാസി രക്ഷാധികാരി റിട്ട ഡി.ഐ.ജി എം.ടി.മൊയ്തുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
അന്നദാനത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് പേര് എത്തി.നേര്‍ച്ചയുടെ ഭാഗമായി നടന്ന അനുസ്മരണം വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.കെ.കെ.മുഹമ്മദ് അബ്ദുള്‍ ബഷീര്‍ അധ്യക്ഷനായി.
ഖാസി ഹംസ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.നിസാമുദീന്‍ അസ്ഹരിഅല്ഖാസിമി,അബ്ദുള്‍ അഹദ്ദ് ഫാളിലി,ഇ.മുസ്താഖലി,ഉമര്‍ ഖാസി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി റസാഖ് കൂടല്ലൂര്‍,മുജീബ് കൊട്ടിലുങ്ങല്‍,കെ.പി.അന്‍വര്‍,ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."