HOME
DETAILS

രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധ; ഉത്തരവാദിത്തം ഒഴിഞ്ഞ് ആര്‍.സി.സി കൈ കഴുകി

  
backup
September 20 2017 | 03:09 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-2



തിരുവനന്തപുരം: ഒന്‍പതു വയസുകാരി ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നും കൈകഴുകി തിരുവനന്തപുരം ആര്‍.സി.സി. സംഭവത്തില്‍ ആര്‍.സി.സിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആര്‍.സി.സി അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.രാംദാസിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സാധാരണ പരിശോധനയില്‍ അണുബാധ തിരിച്ചറിയാന്‍ കഴിയാത്ത വിന്‍ഡോ പിരിഡിലുള്ള രക്തം നല്‍കിയതാകാം രോഗബാധക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കണ്ടെത്താന്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ ആര്‍.സി.സിയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സക്കിടെ കുട്ടിയ്ക്ക് നല്‍കിയ 49 യൂണിറ്റ് രക്ത ഘടകവും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എല്ലാ പരിശോധനകളും നടത്തി രോഗബാധയില്ലെന്നും ഉറപ്പിച്ചിരുന്നു. എന്നാല്‍ രക്ത ദാദാവിന് രോഗത്തിന്റെ തുടക്ക സമയമായതിലാണ് രോഗം കണ്ടെത്താന്‍ കഴിയാത്തത്. അതിനാല്‍ രക്തം നല്‍കിയ നേഴ്‌സിനോ ഡോക്ടര്‍ക്കോ വീഴ്ച ഉണ്ടായെന്ന് പറയുവാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിന്‍ഡോ പീരിഡിലുള്ള രക്തമാണെങ്കില്‍ രോഗബാധ തിരിച്ചറിയാനുള്ള സംവിധാനം ആര്‍.സി.സിയില്‍ ഇല്ല . ഇതാകാം രോഗബാധയ്ക്ക് കാരണമായത്. വിഷയത്തില്‍ ആര്‍.സി.സിക്ക് സാങ്കേതികമായോ മനഃപൂര്‍വമായോ ഉള്ള പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിന്‍ഡോ പീരിഡില്‍ തന്നെ രോഗബാധ കണ്ടെത്താനുതകുന്ന ന്യൂക്ലിക് ആസിഡ് പരിശോധയടക്കമുള്ള സംവിധാനങ്ങളുടെ പോരായ്മ ആര്‍.സി.സിക്ക് ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദാതാവില്‍ നിന്ന് രക്തം എടുക്കുന്നത് മുതല്‍ രോഗിക്ക് നല്‍കുന്നത് വരെയുള്ള കാര്യങ്ങളില്‍ ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ ആര്‍.സി.സി പാലിക്കുന്നുണ്ട്. എന്നാല്‍, നാല് ആഴ്ച മുതല്‍ ആറ് മാസത്തിനുള്ളില്‍ വരെ രക്തദാതാവിന് എച്ച്.ഐ.വി ബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള സംവിധാനം ആര്‍.സി.സിയില്‍ ഇല്ല. ഇതിന് അടിയന്തരമായി പരിഹാരം കാണണം. ന്യൂക്‌ളിയര്‍ടൈഡ് ആപ്‌ളിഫിക്കേഷന്‍ ഉപയോഗിച്ച് ദാതാവിന്റെ രക്തം പരിശോധിച്ചാല്‍ എച്ച്.ഐ.വി ബാധിച്ച് രണ്ടാഴ്ച ആയിട്ടുണ്ടെങ്കില്‍ കണ്ടെത്താം. ഈ പരിശോധനയ്ക്ക് 1000 രൂപയില്‍ കൂടുതല്‍ ചെലവാകും. യന്ത്രം വാങ്ങുന്നതിന് കോടികളും വേണ്ടിവരും. സംസ്ഥാനത്ത് എറണാകുളം ഐ.എം.എ രക്തബാങ്കില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് വലിയ പോരായ്മയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത് പരിഹരിക്കപ്പെടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയ്ക്ക് രക്തം നലകിയ 49 പേരുടെ രക്ത സാമ്പിളുകള്‍ വീണ്ടും പരിശോധിയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എയ്ഡ്‌സ് കണ്‍ട്രോളള്‍ സൊസൈറ്റിയും ആര്‍.സി.സിയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച വിധഗ്ദ സമിതിയുടെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്. ഇന്നോ നാളെയോ റിപ്പോര്‍ട്ട് നല്‍കും. സമാന്തരമായി പൊലിസ് അന്വേഷണവും നടക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിയുടെ പരിശോധന രേഖകളും രക്തം നല്‍കിയവരുടെ ലിസ്റ്റും പൊലിസ് പരിശോധിച്ചിരുന്നു. രക്താര്‍ബുദ ചികിത്സക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയ്ക്കിടയില്‍ പല തവണ ആര്‍.സി.സിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് ഓഗസ്റ്റ് 25ന് നടന്ന രക്തപരിശോധനയിലാണ് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  18 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  18 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  18 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  18 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  18 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  18 days ago