HOME
DETAILS

ദുബൈയിൽ കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു

  
March 14, 2024 | 2:49 PM

Implementing a unified digital system for forming companies in Dubai

ദുബൈ:ദുബൈയിൽ കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന് എമിറേറ്റേ് അധികൃതർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് (13/2024) ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയിട്ടുണ്ട്.2024 മാർച്ച് 13-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബൈയിലെ വാണിജ്യ സാഹചര്യങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനും, സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപകർക്ക് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്.

ഈ സംവിധാനം നിലവിൽ വരുന്നതോടെ ദുബൈയിലെ കമ്പനികളുടെ വിവിധ ലൈസൻസിങ്ങ് നടപടിക്രമങ്ങൾ ഏകീകരിക്കപ്പെടുന്നതാണ്. ഇത്തരത്തിൽ ഏകീകരിക്കുന്ന നടപടിക്രമങ്ങളിൽ ഡിപ്പാർട്മെൻറ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, സ്പെഷ്യൽ ഡവലപ്മെന്റ് സോണുകൾ, ഫ്രീ സോണുകൾ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടികൾ ഉൾപ്പെടുന്നു.

ദുബൈയിൽ നിക്ഷേപം നടത്തുന്നവർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു. വിവരങ്ങൾ ലഭിക്കുന്നതിനും, ലൈസൻസ് നേടുന്നതിനും, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നേടുന്നതിനും ഈ ഏകീകൃത സംവിധാനം പ്രയോജനപ്പെടുന്നതാണ്.

ദുബൈയിലെ എല്ലാ സാമ്പത്തിക പ്രവർത്തികളെയും ഉൾപ്പെടുത്തിയാണ് ഈ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ കമ്പനികളുമായി ബന്ധപ്പെട്ട ലൈസൻസ്, പെർമിറ്റ്, മറ്റു അനുമതികൾ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിന് കീഴിൽ വരുന്നതാണ്.ദുബൈയിൽ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് തടസങ്ങൾ എളുപ്പത്തിൽ മറികടന്ന് കൊണ്ട് ഇതുമായി ബന്ധപ്പെട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ ഏകീകൃത സംവിധാനം ഒരുക്കുന്നത്. ഇതിനായി എമിറേറ്റിലെ വിവിധ ലൈസൻസിങ്ങ് വകുപ്പുകൾ, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവയെ ഇലക്ട്രോണിക് മാര്ഗങ്ങളിലൂടെ ബന്ധിപ്പിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  2 months ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  2 months ago
No Image

ഒരു ബന്ദിയുടെ കൂടി മൃതദേഹം വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കുന്നത് തടഞ്ഞ് സയണിസ്റ്റുകള്‍

International
  •  2 months ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  2 months ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  2 months ago
No Image

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 months ago
No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  2 months ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  2 months ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago