ടി.പി വധം: പ്രതികള്‍ക്ക് നിര്‍ലോഭം പരോള്‍ അനുവദിച്ചു
കണ്ണൂര്‍: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ അനുവദിക്കുന്നു. ജയില്‍ ചട്ടം അനുസരിച്ച് പരമാവധി ഒരു വര്‍ഷം 60 ദിവസം മാത്രമാണ് പരോള്‍ നല്‍കാവുന്നത്. എന്നാല്‍, കേസിലെ പ്രധാനപ്രതി ആയ കുഞ്ഞനന്തന് നല്‍കിയത് 134 ദിവസത്തെ പരോള്‍ ആണ്. കെ.സി രാമചന്ദ്രന് നല്‍കിയത് മൂന്നു മാസത്തെ പരോള്‍.
പ്രധാനപ്രതികളില്‍ ഒരാളായ മുഹമ്മദ് ഷഫീക്കിന് വിയ്യൂര്‍ ജയിലില്‍ നിന്നും 15 ദിവസത്തേക്ക് പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍, പരോള്‍ വിവാഹാവശ്യത്തിന് നല്‍കാനാവില്ലെന്നിരിക്കെ നിശ്ചിത കാലയളിവിന് ശേഷം അനുവദിക്കാവുന്ന സാധാരണ പരോള്‍ ഷാഫിക്ക് നല്‍കിയത്.
ഷാഫിക്ക് വിയ്യൂര്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത് ജയില്‍ ഉപദേശകസമിതി അറിയാതെയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജനുവരി ആറിന് ചേര്‍ന്ന പുന:സംഘടിപ്പിക്കപ്പെട്ട ജയില്‍ ഉപദേശക സമിതിയുടെ യോഗത്തില്‍ ഷാഫിയടക്കമുള്ളവരുടെ 80ഓളം അപേക്ഷകള്‍ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."