HOME
DETAILS
MAL
സഊദി എന്റര്‍ടൈമെന്റ് അതോറിറ്റി വെബ്സൈറ്റിനു നേരെ ഹാക്കര്‍ ആക്രമണം
backup
September 29 2017 | 22:09 PM
റിയാദ്: സഊദി അറേബ്യ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജി.ഇ.എ) വെബ്സൈറ്റിന് നേരെ ഹാക്കര്‍മാരുടെ ആക്രമണം നേരിട്ടതായി അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ഹാക്കിങ് ആക്രമണം രാജ്യത്തിന് പുറത്തു നിന്നായിരുന്നുവെന്നു അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സഊദി വിഷന്‍ 2030ന്റെ ഭാഗമായായാണ് കഴിഞ്ഞ വര്‍ഷം സഊദി എന്റര്‍ടൈമെന്റ് അതോറിറ്റിക്കു രൂപ നല്‍കിയത്.
വ്യാഴാഴ്ച്ചയാണ് ഹാക്കര്‍മാര്‍ സൈറ്റ് കീഴടക്കിയതെന്നും വെള്ളിയാഴ്ച്ചയോടെ തിരിച്ചു പിടിച്ചതായും അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ വര്‍ഷാദ്യം സൈബര്‍ ആക്രമണത്തെ കുറിച്ച് ജാഗരൂഗരാകാന്‍ വിവിധ വകുപ്പുകളോട് സഊദി സൈബര്‍ വിഭാഗം നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."