നിര്‍മല സീതാരാമന്‍ ഇന്ന് സിയാച്ചിനില്‍; സൈനികരുമായി കൂടിക്കാഴ്ച്ച നടത്തും
ശ്രീനഗര്‍: ദ്വിദിന സന്ദര്‍ശനത്തിനായി ജമ്മു കശ്മിരിലെത്തിയ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. അതിര്‍ത്തി മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ മന്ത്രി ശ്രീനഗറിലെത്തിയത്. പ്രതിരോധ മന്ത്രി പദത്തിലെത്തിയ ശേഷമുള്ള നിര്‍മലാ സീതാരാമന്റെ ആദ്യ കശ്മിര്‍ സന്ദര്‍ശനമാണ് ഇത്. കരസേനാ മേധാവി ബിബിന്‍ റാവത്തും മന്ത്രിക്കൊപ്പമുണ്ട്.
ഇന്നലെ രാവിലെയാണ് നിര്‍മല സീതാരാമന്‍ ശ്രീനഗറില്‍ എത്തിയത്. ഇന്ത്യ-പാക് നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിടക്കുന്ന സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച അവര്‍ സൈനിക മേധാവികളുമായും മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍.എന്‍. വോറ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി.
ഇന്ന് ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയും ലോകത്തിലെ ഉയര്‍ന്ന യുദ്ധമേഖലയായ സിയാച്ചിന്‍ ഗ്ലേസിയറും സന്ദര്‍ശിക്കും. സിയാച്ചിനിലെ സൈനികരുമായും പ്രതിരോധ മന്ത്രി കൂടിക്കാഴ്ച്ച നടത്തും.
മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കശ്മിരില്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."