അന്ധത ബാധിച്ച ആദിവാസി യുവാവിനെ വനംവകുപ്പുദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നു പരാതി
അഗളി: എഴുപത്തിയഞ്ചു ശതമാനത്തോളം അന്ധത ബാധിച്ച ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നു പരാതി. നക്കുപ്പതി പിരിവിലെ താഴെഊരില്‍ നഞ്ചന്റെ മകന്‍ മുരുകേശ് (24) മര്‍ദനമേറ്റു അഗളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ പതിനൊന്നിനു ഗുളിക്കടവ് മലവാരത്തില്‍ ആടുമേയ്ക്കുന്നതിനിടെയാണ് സംഭവം.
കൂട്ടംതെറ്റിയ ആടിന്റെ പിന്നാലെ പോയ തന്നെ ചന്ദനം വെട്ടാനെത്തിയെന്നു ആരോപിച്ച് വനപാലകര്‍ മര്‍ദിക്കുകയും മൊബൈല്‍ഫോണും കത്തിയും പിടിച്ചെടുത്തുമെന്നാണ് യുവാവ് പറയുന്നത്. ജന്മനാ കാഴ്ച്ചശക്തി കുറഞ്ഞ യുവാവിനു രണ്ടുതവണ ഓപ്പറേഷന്‍ നടത്തിയെന്നും ഇപ്പോള്‍ എഴുപത്തിയഞ്ചു ശതമാനം മാത്രമാണ് കാഴ്ച്ചശക്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു. നഞ്ചപ്പന്‍- കാളിയമ്മ ദമ്പതികളുടെ ഏകമകനാണ് മുരുകേശ്.
എന്നാന്‍ സംഭവത്തില്‍ വാസ്തവമില്ലെന്നും മുരുകേശിനെ മര്‍ദിച്ചിട്ടില്ലെന്നുമാണ് വനപാലകര്‍ പറയുന്നത്. കാഴ്ച്ചശക്തി കുറവാണെന്നു അറിഞ്ഞിരുന്നില്ലെന്നും ആയുധവുമായി കണ്ടെത്തിയ യുവാവിനെ ചന്ദനസംരക്ഷിത മേഖലയില്‍നിന്നും പറഞ്ഞുവിടുകയാണു ചെയ്തതെന്നും ഇവര്‍ പറഞ്ഞു. വനപാലകരുടെ ധൈര്യം ചോര്‍ത്തി മുതലെടുക്കാനുള്ള ചന്ദനമാഫിയയുടെ ശ്രമമാണിതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."