HOME
DETAILS

പാര്‍ലമെന്റ് ഭൂരിപക്ഷം ജനങ്ങളുടെ പ്രതിഫലനമാകണം : മന്ത്രി ജി.സുധാകരന്‍

  
backup
October 12 2017 | 20:10 PM

orumayode-vasikkam-souhrudam-kakkam-skssf-sammelanam-tvm

 


തിരുവനന്തപുരം :പാര്‍ലമെന്റ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ വികാരങ്ങള്‍ക്കനുസരിച്ചുള്ളതാകണമെന്ന് മന്ത്രി ജി. സുധാകരന്‍. കേവലം 31 ശതമാനം ജനങ്ങളുടെ മാത്രം പിന്തുണയുള്ളവരാണ് നിലവില്‍ രാജ്യം ഭരിക്കുന്നത്. മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യത്തിന് എതിരായിട്ട് ഒരു ഭരണാധികാരി വരുന്നത് ഭരണഘടനയുടെ പരിമിതിയാണെന്നും ഇതിന് സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം ' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


രാജ്യത്തിന്റെ ഭരണഘടനയും സാമൂഹിക ഐക്യവും നിലനില്‍ക്കുന്നത് ന്യൂനപക്ഷങ്ങളുടെ ദേശീയ ബോധം കൊണ്ടാണ്. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുമ്പോള്‍ ഫാസിസ്റ്റുകള്‍ അത് ന്യൂന പക്ഷ പ്രീണനമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുവെന്നും അക്കൂട്ടര്‍ ഭരണഘടനാവിരുദ്ധരാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഗ്രഥന മൂല്യങ്ങളെ ഉദ്ഗ്രഥന വിരുദ്ധര്‍ നേരിട്ട് അക്രമിക്കുന്ന സ്ഥിതിയാണ്. അറിവില്ലായ്മ അലങ്കാരമായി കാണുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരികയാണ്. ഇക്കൂട്ടര്‍ ചരിത്രത്തോട് കൊഞ്ഞനം കുത്തുകയാണ്.

ഭരണ ഘടനയെ മാനിക്കാത്ത ഭരണാധികാരിക്ക് അധികകാലം അധികാരത്തില്‍ തുടരാനാകില്ലെന്നും രാജ്യത്തെ കുഴപ്പങ്ങളുടെ കാരണം അധികാരികളുടെ വികലമായ കാഴ്ച്ചപ്പാടുകളാണെന്നും അദ്ദേഹം പറഞ്ഞു.


ഇന്നലെ വൈകിട്ട് പാളയം ഹസന്‍ മരക്കാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

തീവ്രതയെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഓരോ മതങ്ങളിലെയും ചെറിയ വിഭാഗങ്ങള്‍ നടത്തുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തെയാകെ ബാധിക്കുന്ന സ്ഥിതിയാണെന്നും തങ്ങള്‍ പറഞ്ഞു. നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്‌ലാമിന്റെ ഭാഗമല്ല. എന്നാല്‍ ഇന്ന് നേരിടുന്ന ആരോപണം അത്തരത്തിലുള്ളതാണ്. മനസുകളില്‍ പരിവര്‍ത്തനമുണ്ടായാല്‍ മാത്രമേ മതപരിവര്‍ത്തനം സാധ്യമാകൂവെന്നും തങ്ങള്‍ പറഞ്ഞു.


മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായി. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയെന്നത് ബ്രിട്ടീഷുകാരന്റെ തന്ത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനാ നിര്‍മാതാക്കള്‍ ദേശീയോദ്ഗ്രഥനത്തിനായാണ് പ്രവര്‍ത്തിച്ചത്. രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിക്ക് എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും ചരിത്രം അതാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മത വിഭാഗത്തിനും അവരുടെ വിശ്വാസവും ആചാരവും നില നിര്‍ത്തി കൊണ്ടു തന്നെ ബഹുമാനിക്കാനുള്ള സാഹചര്യമാണ് നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുള്ളതെന്ന് ചടങ്ങില്‍ പ്രസംഗിച്ച രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അതാണ് യഥാര്‍ത്ഥ പാരമ്പര്യം. ഗാന്ധിജിയുടെ സ്വപ്‌നത്തിലുള്ള രാഷ്ട്രവും അതായിരുന്നു. എന്നാല്‍ അനാവശ്യ മത്സരവും മുതലെടുപ്പുമാണ് ഇന്ന് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


റവ. ഫാദര്‍ ഡോ.പ്രകാശ്, എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിന്‍കീഴ്, പ്രസിഡന്റ് ഷാജഹാന്‍ ദാരിമി, കെ.എന്‍.എസ് മൗലവി, ഹബീബ് ഫൈസി കോട്ടോപ്പാടം, നസീര്‍ഖാന്‍ ഫൈസി, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, ഉമര്‍ മൗലവി, ശരീഫ് ദാരിമി കോട്ടയം, ഇസ്മായില്‍ ഹാജി , സുബൈര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും അഡ്വ.ഹസീം മുഹമ്മദ് നന്ദിയും പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  20 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  20 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  20 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  20 days ago

No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  20 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  20 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago