പ്രതീക്ഷയര്‍പ്പിച്ച് തൊഴിലാളികള്‍
കോഴിക്കോട്: നഗരത്തിലെ കണ്ണായ പ്രദേശത്തെ കോംട്രസ്റ്റ് ഭൂമി സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും തയാറാവുകയാണ് തൊഴിലാളികള്‍. പ്രക്ഷോഭ പരിപാടികളുമായി സഹകരിക്കാനുള്ള സി.പി.എം തീരുമാനം തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ സമരത്തെ തുടര്‍ന്ന് ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള ബില്‍ 2012ല്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. ഇതു സംബന്ധിച്ച് നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. തുടര്‍ന്ന് പൈതൃക സ്മാരകമായി നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ 2014ല്‍ പുരാവസ്തു വകുപ്പ് കൈക്കൊണ്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഭൂമാഫിയ തകര്‍ത്ത ഫാക്ടറിയുടെ മതില്‍ തൊഴിലാളികള്‍ പുനര്‍നിര്‍മിക്കുകയും ഇത്തരക്കാരുടെ ഇടപെടലുകളെ ചെറുത്തു തോല്‍പ്പിക്കുകയുമായിരുന്നു.
ഏതു നിമിഷവും ഭൂമാഫിയയുടെ കടന്നു കയറ്റം ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ഇന്നലെ ഫാക്ടറി പരിസരത്ത് സമര സഹായ സമിതി യോഗം ചേര്‍ന്നത്. 175 വര്‍ഷത്തിലധികം പഴക്കമുള്ള ഫാക്ടറിയെ സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തൊഴിലാളികളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും സമര സഹായ സമിതിയുടെയും തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."