HOME
DETAILS
MAL
അയല്‍വാസിയുടെ മര്‍ദനം; പെണ്‍കുട്ടി ബോധരഹിതയായി
backup
October 22 2017 | 02:10 AM
മുംബൈ: കയര്‍ത്ത് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടിയെ അയല്‍ക്കാരനായ യുവാവ് മര്‍ദിച്ചവശയാക്കി. മര്‍ദനത്തില്‍ ബോധംകെട്ട് നിലത്ത്വീണ കുട്ടിയെ രക്ഷിതാക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തയ്യല്‍ ക്ലാസ് കഴിഞ്ഞ് മറ്റൊരു കുട്ടിയ്ക്കൊപ്പം തിരിച്ചുവരുമ്പോഴാണ് അയല്‍വാസിയായ ഇമ്രാന് ഷാഹിദ് എന്ന യുവാവ് സുഹൃത്തുക്കളോട് കയര്‍ത്ത് സംസാരിക്കുന്നത് കണ്ടത്. സുഹൃത്തുക്കളോട് സമാധാനത്തില്‍ സംസാരിക്കാന്‍ പെണ്‍കുട്ടി ഇമ്രാനോട് പറഞ്ഞതില്‍ ക്ഷുഭിതനായാണ് അദ്ദേഹം മര്‍ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."