HOME
DETAILS

ഛത്തിസ്ഗഡില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

  
backup
October 27 2017 | 18:10 PM

%e0%b4%9b%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%97%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d


ന്യൂഡല്‍ഹി/റായ്പൂര്‍: ഛത്തിസ്ഗഡ് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ അറസ്റ്റ്‌ചെയ്തു. റായ്പൂരിലെ ബി.ജെ.പി പ്രാദേശിക നേതാവ് പ്രകാശ് ബജാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് പൊലിസ് ഇന്നലെ പുലര്‍ച്ചെ ഗാസിയാബാദില്‍ വച്ചാണ് വിനോദിനെ അറസ്റ്റ്‌ചെയ്തത്. മന്ത്രിയുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണ് പ്രകാശ് ബജാജിന്റെ പരാതി. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത വിനോദിനെ മണിക്കൂറുകളോളം പൊലിസ് ചോദ്യംചെയ്തു. വിനോദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500 അശ്ലീല സിഡികളും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തതായി പോലിസ് സൂപ്രണ്ട് എച്ച്.എന്‍ സിങ് അറിയിച്ചു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ്, അമര്‍ ഉജ്ജ്വലയില്‍ ഡിജിറ്റല്‍ എഡിറ്ററായും പിന്നീട് ബി.ബി.സിയുടെ ഹിന്ദി എഡിഷനിലും ജോലിചെയ്തിരുന്നു. നിലവില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തുവരികയാണ്. മന്ത്രിക്കെതിരേ വിനോദ് ഒളികാമറാ ഓപ്പറേഷന്‍ നടത്തിവരുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. വൈകീട്ടോടെ ഛത്തിസ്ഗഡ് പൊലിസിനു കൈമാറിയ വിനോദിനെ റായ്പൂര്‍ കോടതിയില്‍ ഹാജരാക്കി.


എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച വിനോദ്, പൊലിസ് കെട്ടിച്ചമച്ച കേസാണിതെന്ന് പറഞ്ഞു. തന്റെ കൈവശം മന്ത്രിയുടെ 'സെക്‌സ് ടേപ്പ്' ഉണ്ട്. എന്നാല്‍ താന്‍ ഇതുവച്ച് ബ്ലാക്‌മെയില്‍ ചെയ്യാനോ പണംതട്ടാനോ ശ്രമിച്ചിട്ടില്ല. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണ്. നേരത്തെ താന്‍ കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതിന്റെ വൈരാഗ്യവും അറസ്റ്റിനു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയച്ച് ആരോപണ വിധേയനായ മന്ത്രി രാജേഷ് മുനത്തിനെതിരേ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ വ്യക്തമായ തെളിവാണിത്. എഡിറ്റേഴ്‌സ് ഗില്‍ഡില്‍ അംഗമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ നേരിടുന്നത് ഇത്തരത്തിലാണെങ്കില്‍ സാധാരണ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരെ ഇരയാക്കി മന്ത്രിയെ സംരക്ഷിക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഛത്തിസ്ഗഡ് കോണ്‍ഗ്രസ് നേതാവ് ഭുപേഷ് ഭാഗല്‍ ആരോപിച്ചു. വിനോദ് കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്തി പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago