HOME
DETAILS
MAL
പെരിന്തല്‍മണ്ണയില്‍ കുഴല്‍പണ വേട്ട: മാവൂര്‍ സ്വദേശി അറസ്റ്റില്‍ പിടികൂടിയത് 18.5ലക്ഷം രൂപ
backup
October 29 2017 | 02:10 AM
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പണ വേട്ട.18.5ലക്ഷം രൂപയുമായി മാവൂര്‍ സ്വദേശി അറസ്റ്റിലായി. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അങ്ങാടിപ്പുറം റെയില്വേസ്റ്റേഷന് പരിസരത്തു നിന്നാണ് കോഴിക്കോട് മാവൂര്‍ സ്വദേശി പുലക്കുത്ത് ഉണ്ണിമൊയ്തു(63)വിനെ പിടി കൂടിയത്.
ട്രെയിന്‍ മാര്‍ഗം ഹവാല ഇടപാട് നടക്കുന്നതായി ജില്ലാ പൊലിസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മൂത്തേടം, അഡീഷനല്‍ എസ്.ഐ പി. മോഹന്‍ദാസ്, ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, അനൂപ്, തോമസ്, ജയന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."