സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് നീക്കമെങ്കില്‍ യു.ഡി.എഫ് ഏറ്റെടുക്കും: ചെന്നിത്തല
കണ്ണൂര്‍: ഗെയില്‍ പൈപ്പ്‌ലൈനെതിരായ നാട്ടുകാരുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് നീക്കമെങ്കില്‍ യു.ഡി.എഫിന് ഏറ്റെടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ ജനരോഷമുയരും. സമരം ചെയ്യുന്നവരെ ലാത്തിയും തോക്കുംകൊണ്ട് നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറാണോ? ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ സമരങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ദൗര്‍ഭാഗ്യകരമാണ്.
ദുരഭിമാനം വെടിഞ്ഞ് സമരം നടത്തുന്നവരുമായി ചര്‍ച്ചനടത്തി ആശങ്ക പരിഹരിക്കാനാണ് മുഖ്യമന്ത്രി തയാറാകേണ്ടത്. ഗെയില്‍ വിരുദ്ധ സമരം യു.ഡി.എഫ് ഇതുവരെ ഏറ്റെടുത്തിട്ടില്ല. വികസനത്തിന് യു.ഡി.എഫ് ഒരിക്കലും എതിരല്ല. യു.ഡി.എഫിന്റെ ഭരണകാലത്തും ഗെയിലിനെതിരേ പ്രക്ഷോഭമുണ്ടായിരുന്നു. അന്ന് ഇടതുപക്ഷക്കാരനായ താമരശ്ശേരി എം.എല്‍.എയാണ് നേതൃസ്ഥാനത്തുണ്ടായിരുന്നത്. ഭരണം മാറിയതോടെ അവര്‍ നിലപാട് മാറ്റി.
സ്വാശ്രയ മാനേജ്‌മെന്റുകളുമായുള്ള കേസ് കോടതിയില്‍ തോറ്റത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണ്. വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. സി.പി.ഐ അഖിലേന്ത്യാ ജന. സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ അഴിമതിക്കാരനെന്നുപറഞ്ഞ് അധിക്ഷേപിച്ച ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ വീരശൂരപരാക്രമിയായ കാനം രാജേന്ദ്രന്റെ മറുപടി വെറും ചിരി മാത്രമായിരുന്നു. അഴിമതിക്കാരനായി ചിത്രീകരിക്കപ്പെട്ട ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് സര്‍ക്കാരിനുതന്നെ അപമാനമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."