സി.പി.എം മാപ്പ് പറയണം: ചെന്നിത്തല ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന പ്രവാചക നിന്ദ
മാനന്തവാടി: ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടവര്‍ക്ക് പിന്തുണ നല്‍കരുതെന്ന ഗെയില്‍ സമരക്കാരെ പരാമര്‍ശിച്ചു കൊണ്ടുള്ള സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന തികഞ്ഞ പ്രവാചകനിന്ദയാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ അവര്‍ തയാറാവണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ സി.പി.എം തയാറാവണം. പടയൊരുക്കത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ രമേശ് ചെന്നിത്തല മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അഞ്ചാം നൂറ്റാണ്ടോ എട്ടാം നൂറ്റാണ്ടോ പ്രതിപാദിക്കാതെ പ്രവാചകന്‍ മുഹമ്മദ് നബി പ്രബോധനദൗത്യം നിര്‍വഹിച്ച ഏഴാംനൂറ്റാണ്ട് പ്രതിപാദിച്ചത് ഗൂഡലക്ഷ്യത്തോടെയും പ്രവാചകനിന്ദയുമാണ്. ഇന്ന് പടയൊരുക്കത്തിന്റെ ഭാഗമായുള്ള മുക്കത്തെ സ്വീകരണ പരിപാടിക്ക് ശേഷം സമരത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുമെന്നും സമരത്തിന് യു.ഡി.എഫ് എല്ലാ പിന്തുണയും നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സമരസമിതിക്കാരെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍ യു.ഡി.എഫും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് എം.ഐ ഷാനവാസ് എം.പി അറിയിച്ചു. സി. മമ്മൂട്ടി എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജോണി നെല്ലൂര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."