അഴിമതി വിരുദ്ധ കമ്മിറ്റി നീക്കങ്ങള്‍ക്ക് സഊദി മന്ത്രിസഭയുടെ പൂര്‍ണ്ണ പിന്തുണ
റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മിറ്റിക്കു സഊദി മന്ത്രി സഭയുടെ പൂര്‍ണ്ണ പിന്തുണ. കമ്മിറ്റി രൂപീകരിച്ച ഉടനെ തന്നെ നടത്തിയ നീക്കങ്ങള്‍ക്കും മന്ത്രിസഭ പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്.
ചൊവ്വാഴ്ച വൈകീട്ട് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമഃ രാജ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അഴിമതി വിരുദ്ധ സമിതി രൂപീകരണത്തെയും നടപടികളെയും പിന്തുണച്ചു പ്രമേയം പാസാക്കിയത്. അഴിമതി വിരുദ്ധ കമ്മിറ്റിക്കു രൂപം നല്‍കിയത് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ശക്തമാക്കുമെന്നും കമ്മിറ്റി രൂപീകരിച്ച രാജാവിന്റെ നടപടിയെ യോഗം പ്രശംസിക്കുകയും ചെയ്തു.
രാജ്യത്ത് വികസനം ശക്തിപ്പെടുത്തുന്നതിനും അഴിമതി തുടച്ചു നീക്കുന്നതിനുള്ള നടപടികള്‍ ഊട്ടിയുറപ്പിക്കുന്നതിനും അഴിമതി വിരുദ്ധ കമ്മിറ്റിയുടെ രൂപീകരണം സഹായകരമാകും. നീതിയുടെയും നീതി നടപ്പാക്കുന്നതിന്റെയും അടിസ്ഥാന തത്വങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനും വ്യക്തികളുടെയും കമ്പനികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇത് സഹായകരമാകും. സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിലും പൊതുമുതല്‍ സംരക്ഷിക്കുന്നതിലും ഇത് ഉപകാരപ്പെടുമെന്നും യോഗം വിലയിരുത്തി.
തലസ്ഥാന നഗരിയായ റിയാദിനെ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണത്തെയും മന്ത്രി ശക്തമായി അപലപിച്ചു. ഇറാന്റെ നഗ്‌നമായ പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്. യു.എന്‍ ചാര്‍ട്ടര്‍ 51 ആം വകുപ്പ് പ്രകാരം സഊദി അറേബിയക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്. ന്യൂയോര്‍ക്ക്, കാബൂള്‍, ഉത്തര ഇറാഖിലെ കിര്‍കുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ചാവേര്‍ ആക്രമങ്ങളെ മന്ത്രിസ സഭ ശക്തമായി അപലപിക്കുയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."