ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധം; ഹൂബ്ലിയില്‍ 150 ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്തു
ഹൂബ്ലി: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ 150 ബി.ജെ.പി പ്രവര്‍ത്തകരെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു. ഹൂബ്ലിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് കര്‍ണാടക ഡി.സി.പി രേണുക സുകുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധം നടത്തരുതെന്ന് മുമ്പേ പൊലിസ് നിര്‍ദേശം നല്‍കിയിരുന്നു. പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ ഹൂബ്ലിയില്‍ എല്ലാവരും സമാധാനത്തിലാണെന്നും ടിപ്പു ജയന്തി ആഘോഷിക്കുന്നുണ്ടെന്നും രേണുക സുകുമാര്‍ പറഞ്ഞു.
ബ്രീട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ ടിപ്പു സുല്‍ത്താന്‍ ജന്മദിനം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും വിപുലമായി ആഘോഷിച്ചുവരികയാണ്. ഇതിനെ തടഞ്ഞുകൊണ്ടാണ് ബി.ജെ.പി പ്രകടനവും പ്രതിഷേധവും നടക്കുന്നത്. ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."