പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ എത്തിയില്ല
പള്ളിക്കല്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ പരിശോധനക്കെത്താത്തത് രോഗികളെ ദുരിതത്തിലാക്കി. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് വര്‍ഷങ്ങളായി ആശുപത്രിയില്‍ സ്ഥിരം പരിശോധനയുള്ളത്.
മറ്റു ദിവസങ്ങളില്‍ സബ്. സെന്ററുകളില്‍ കുത്തിവെയ്പിന് പോകുന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാറുണ്ട്.
എന്നാല്‍ ഇന്നലെ ഡോക്ടര്‍ അവധിയെടുത്തതറിഞ്ഞിട്ടും പകരം സംവിധാനമൊരുക്കാത്തതാണ് രോഗികള്‍ക്ക് ദുരിതമായത്.
ദൂരത്ത് നിന്നുപോലും ഏറെ പ്രയാസപ്പെട്ട് നൂറ്ക്കണക്കിന് രോഗികളാണ് ഡോക്ടറില്ലാത്തിനാല് ഇന്നലെ തിരിച്ചു പോകേണ്ടി വന്നത്. പ്രായമുള്ളവരും വികലാംഗരുമുള്പ്പെയുള്ള രോഗികളും ഇതില്‍പ്പെടും.
ആശുപത്രിയില്‍ സ്ഥിരം പരിശോധനാ ദിവസമായ ഇന്നലെ താല്‍ക്കാലിക ചുമതലയുള്ള ഡോക്ടര്‍ മുന്‍കൂട്ടി വിവരം നല്‍കാതെ അവധിയെടുക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്നുലഭിച്ച മറുപടി.
പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ.സുരയ്യ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള കുത്തിവയ്പ് കാംപിന് പോയതോടെ ആശുപത്രിയില്‍ പരിശോധന പൂര്‍ണമായും മുടങ്ങുകയായിരുന്നു.
ആശുപത്രിയില്‍ ബദല്‍ സംവിധാനമൊരുക്കുന്നതിന് ഡോക്ടര്‍ അവധിയെടുത്ത വിവരം ബ്ലോക്ക് മെഡിക്കല്‍ ഓഫിസറെ അറിയിച്ചില്ലെന്നാണ് ബ്ലോക്ക് മെഡിക്കല്‍ ഓഫിസറില്‍ നിന്നും ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."