HOME
DETAILS
MAL
അടയാളങ്ങള്‍
backup
November 18 2017 | 17:11 PM
വാക്ക് കൊണ്ടും
വരകള്‍ കൊണ്ടും
ഭരണകൂടത്തോട്
വിസമ്മതിക്കുന്നവര്‍.
കാലഹരണപ്പെട്ട
നാട്ടുവ്യവസ്ഥകളോട്
കയര്‍ത്തു സംസാരിക്കുന്നവര്‍.
അടിച്ചേല്‍പ്പിക്കുന്ന
കപടദേശീയതയോട്
കവിതകളിലൂടെ
കലഹിക്കുന്നവര്‍.
നാക്ക് നഷ്ടപ്പെട്ടവരുടെ
വാക്കായി
മുന്‍വിധികളില്ലാതെ
പ്രതിഷേധങ്ങളുടെ
മുന്‍പേ നടക്കുന്നവര്‍.
രാജ്യദ്രോഹികളായി
നിങ്ങളെ മുദ്രകുത്താന്‍
ഈ തെളിവുകള്‍
ധാരാളം മതി.
സ്വന്തം വീടിന്റെ
അടിത്തറ മാന്തുന്ന
വിഷക്കുഴലുകള്‍ക്കെതിരേ
ജാതി നോക്കാതെ
മതം തിരയാതെ
സമരം ചെയ്താലും
നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ
പ്രാകൃതരും തീവ്രവാദികളുമാകും
നിങ്ങള്‍.
ഇവിടെയിപ്പോള്‍
അടയാളങ്ങള്‍
എളുപ്പമായിക്കൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."