അനധികൃത ഖനനം വാര്‍ത്തയാക്കി മാധ്യമപ്രവര്‍ത്തകന് ബി.ജെ.പി മര്‍ദനം
ബെംഗളൂരു: അനധികൃത ഖനനത്തെ സംബന്ധിച്ചു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടി.വി ലേഖകനു ബി.ജെ.പി അംഗങ്ങളുടെ മര്‍ദനം. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ തുംകുറിലാണ് സംഭവം. ബി.ജെ.പി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ലേഖകനെ പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ചു മാധ്യമപ്രവര്‍ത്തകര്‍ കല്‍ബുര്‍ഗിയിലെ ജില്ലാ കമ്മിഷണര്‍ ഓഫിസിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."