HOME
DETAILS

ശംസുല്‍ ഉലമാ ഉറൂസിന് 15ന് തുടക്കമാവും

  
backup
December 07, 2017 | 1:18 AM

%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae%e0%b4%be-%e0%b4%89%e0%b4%b1%e0%b5%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-15%e0%b4%a8%e0%b5%8d-%e0%b4%a4

കോഴിക്കോട്: ഡിസംബര്‍ 15 മുതല്‍ 24 വരെ വരക്കല്‍ മഖാമില്‍ നടക്കുന്ന ശംസുല്‍ ഉലമാ 22-ാം ഉറൂസ് മുബാറകിന്റെ പരിപാടികള്‍ക്ക് അന്തിമരൂപമായി. 15 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കൊടി ഉയര്‍ത്തുന്നതോടെ തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാകും. ശുഐബ് ഹൈതമി വാരാമ്പറ്റ പ്രഭാഷണം നടത്തും. 16 ശനിയാഴ്ച രാത്രി മതപ്രഭാഷണം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ അധ്യക്ഷനാകും.
17 ന് രാത്രി പ്രഭാഷണം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വി.ഹസന്‍കോയ പുതിയങ്ങാടി അധ്യക്ഷനാകും. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. 18 രാത്രി മജ്‌ലിസുന്നൂര്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.ടി.ഹംസ മുസ്‌ല്യാര്‍ വയനാട് അധ്യക്ഷനാകും. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. മജ്‌ലിസുന്നൂറിന് മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും.19 ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 20 ന് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.എ.ഖാസിം മുസ്‌ല്യാര്‍ കാസര്‍കോട് അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.
21 വ്യാഴം രാത്രി 7 ന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.പി.ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷനാകും. മന്‍സൂറലി ദാരിമി കാപ്പ് പ്രഭാഷണം നടത്തും. 22 ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ മൊറയൂര്‍ അധ്യക്ഷനാകും. ശമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. 23 ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. എ.എം.നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. 24 ഞായര്‍ രാവിലെ 9 ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സമാപനസമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. ജാമിഅ ദാറുസ്സലാം പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.പി .അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ത്വാഖ അഹ്മദ് മൗലവി പ്രഭാഷണം നടത്തും. ഖത്തം ദുആഇന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനവും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  2 months ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  2 months ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  2 months ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  2 months ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  2 months ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  2 months ago