HOME
DETAILS

കൂട്ടത്തോടെ മൃതദേഹങ്ങള്‍; തീരദേശത്ത് സങ്കടവും ആധിയും

  
backup
December 13 2017 | 12:12 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


ഫറോക്ക്: ബേപ്പൂര്‍ പുറംകടലില്‍ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ പൊങ്ങിയത് തീരദേശത്തെ ആധിയിലാഴ്ത്തി. എട്ടു മതൃദേഹങ്ങളാണ് ഇന്നലെ ബേപ്പൂര്‍, ചാലിയം, പരപ്പനങ്ങാടി പുറംകടലില്‍ നിന്നു ലഭിച്ചത്.


ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് തീരത്ത് പൊങ്ങിയതെന്നാണ് നിഗമനം. ബേപ്പൂരില്‍ നിന്നുപോയ മത്സ്യത്തൊഴിലാളികള്‍ എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തിയെങ്കിലും മറ്റു തീരങ്ങളിലുള്ള നിരവധിപേര്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞതിലുള്ള സങ്കടത്തിലാണ് കടലിന്റെ മക്കള്‍.സംസ്ഥാനത്തിന്റെ തെക്കുഭാഗത്തു നിന്ന് മത്സ്യബന്ധനത്തിനു പോയി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി മത്സ്യബന്ധന തൊഴിലാളികളുടെ സഹായത്തോടെ നേവിയും മറ്റും കടലില്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ ബേപ്പൂരിനു സമീപം പുറംകടലില്‍ പൊങ്ങിയത്. വടക്കോട്ടുള്ള ശക്തമായ കാറ്റിലും ഒഴുക്കിലും അകപ്പെട്ട് മൃതദേഹങ്ങള്‍ കോഴിക്കോടിന്റെ തീരത്ത് എത്തിയതായിരിക്കാമെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികള്‍ പുറംകടലില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി കാണുകയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെ ബേപ്പൂരില്‍ നിന്ന് വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ തൊഴിലാളികളാണ് കടലില്‍ ആദ്യം ഒരു മൃതദേഹം കാണുന്നത്. വിവരം ഫിഷറീസ്, കോസ്റ്റല്‍ പൊലിസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരെ അറിയിക്കുകയായിരുന്നു. ബേപ്പൂരില്‍ നിന്നു പടിഞ്ഞാറോട്ട് എട്ടു നോട്ടിക്കല്‍ മൈല്‍ അകലെ കണ്ട മൃതദേഹത്തിനടുത്ത് കോസ്റ്റല്‍ പൊലിസ് എത്തുന്നതുവരെ വള്ളക്കാര്‍ കാത്തുനിന്നു. മൃതദേഹം ഇന്നലെ രണ്ടു മണിയോടെയാണ് കോസ്റ്റല്‍ പൊലിസിന്റെ ബോട്ടില്‍ പഴയ ജങ്കാര്‍ ജെട്ടിയില്‍ എത്തിച്ചത്.
തുടര്‍ന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ചാലിയം പരപ്പനങ്ങാടി തീരങ്ങള്‍ക്കിടയില്‍ നിന്നാണ് ബാക്കിയുള്ള ഏഴു മൃതദേഹങ്ങള്‍ ലഭിച്ചത്. പരപ്പനങ്ങാടിക്കു സമീപം ആറു നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് ആദ്യം മൃതദേഹം ലഭിക്കുന്നത്. ശേഷം പരിസരത്തു നടത്തിയ തിരച്ചിലില്‍ മറ്റു രണ്ടു മൃതദേഹങ്ങള്‍ കൂടി ലഭിക്കുകയായിരുന്നു. മൂന്നു മൃതദേഹങ്ങളും വൈകിട്ട് മൂന്നോടെ ഗോള്‍ഡന്‍ ബോട്ടില്‍ ഫിഷിങ് ഹാര്‍ബറില്‍ എത്തിച്ചു. ചെറിയ മത്സ്യബന്ധന ബോട്ടില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും നടത്തിയ തിരച്ചിലില്‍ മാറാട് ഭാഗത്ത് പുറംകടലില്‍ നിന്നു രണ്ടു മൃതദേഹങ്ങള്‍ കൂടി ലഭിക്കുകയും ഇവ രാത്രിയോടെ കരയില്‍ എത്തിക്കുകയുമായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ സി-144 കപ്പലിലാണ് ബേപ്പൂരില്‍ നിന്ന് ഒന്‍പതു നോട്ടിക്കല്‍ മൈല്‍ അകലെ നിന്നു കിട്ടിയ രണ്ടു മൃതദേഹങ്ങള്‍ തുറമുഖത്ത് എത്തിച്ചത്.


എട്ടു മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം അഴുകിയിരുന്നു. ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമെ ജീര്‍ണിച്ച മൃതദേഹങ്ങളുടെ വിവരം ലഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം സംസ്ഥാനത്തെ എല്ലാ ഫിഷിങ് ഹാര്‍ബറുകളിലേക്കും തുറമുഖങ്ങളിലേക്കും അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങളെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഇവ കൊണ്ടുപോകുന്നതിനായി ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗവും ആംബുലന്‍സുകളും നേരത്തെ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ഒരു മൃതദേഹത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ച് ഉണ്ടായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, തഹസില്‍ദാര്‍ ഇ. അനിതകുമാരി, പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ സതീശന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, എ.ഡി വി.കെ രഞ്ജിനി, കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ എസ്. സുജിത്ത് എന്നിവര്‍ സ്ഥലത്തെത്തി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago